ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ മുന്നേറ്റം
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: ഡൽഹി അംബേദ്കർ സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്കു മുന്നേറ്റം.
സർവകലാശാലയിൽ ആറു വർഷത്തിനുശേഷം നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ 45 കൗണ്‍സിലർ സീറ്റുകളിൽ 24ഉം നേടിയാണ് എസ്എഫ്ഐ ആധിപത്യം പുലർത്തിയത്.
മറ്റൊരു ഇടത് വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) ആറു സീറ്റ് നേടിയപ്പോൾ ബിജെപിയുടെ വിദ്യാർഥിസംഘടനയായ എബിവിപി മൂന്ന് സീറ്റിലൊതുങ്ങി. സ്വതന്ത്രർ 12 സീറ്റിൽ വിജയിച്ചു.