ടാസ്മാക് ക്രമക്കേട്: തമിഴ്നാട്ടിൽ ഇഡി റെയ്ഡ്
Friday, March 7, 2025 2:29 AM IST
ചെന്നൈ: തമിഴ്നാട് സംസ്ഥാന മാർക്കറ്റിംഗ് കോർപറേഷൻ (ടാസ്മാക്) ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ചെന്നൈ, തഞ്ചാവൂർ, പുതുക്കോട്ട എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 25 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ടാസ്മാകിന്റെ ഓഫീസുകൾ, ജീവനക്കാർ, ഡിസ്റ്റിലറികളുടെയും പ്ലാന്റുകളുടെയും കോർപറേറ്റ് ഓഫീസുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ടാസ്മാകിന്റെ ചുമതലയുള്ള മന്ത്രി സെന്തിൽ ബാലാജിയുമായി അടുത്ത ബന്ധമുള്ളവരും പരിശോധനയുടെ പരിധിയിലുണ്ട്.