ഖനിയിലെ സ്ലാബ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു
Thursday, March 6, 2025 2:52 AM IST
ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാരയിൽ മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡ് കന്പനിയുടെ ചിഖ്ല ഖനിയിൽ സ്ലാബ് തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഒന്പതിന് ഖനിക്കുള്ളിൽ 100 മീറ്റർ താഴ്ചയിലാണ് അപകടം നടന്നതെന്ന് ഭണ്ഡാര ദുരന്തനിവാരണ ഓഫീസ് അറിയിച്ചു. പരിക്കേറ്റയാളുടെ നില ഗുരുതരമാണ്.