ഉദയനിധിക്കെതിരേ പുതിയ കേസുകൾ പാടില്ലെന്ന് സുപ്രീംകോടതി
Friday, March 7, 2025 2:29 AM IST
ന്യൂഡൽഹി: സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരേ കോടതിയുടെ അനുവാദമില്ലാതെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി.
സനാതന ധർമം ഉന്മൂലനം ചെയ്യണമെന്നുള്ള പരാമർശത്തിൽ ഉദയനിധിക്കെതിരായ അറസ്റ്റ് തടയുന്ന ഇടക്കാല സംരക്ഷണം തുടരുമെന്നും ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പരാമർശത്തിൽ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ ഒന്നിച്ചുചേർത്ത് ഒരൊറ്റ ക്രിമിനൽ കേസാക്കണമെന്ന ഉദയനിധിയുടെ ഹർജിയിലാണു കോടതിയുടെ ഇടപെടൽ.