കൂട്ടിക്കൽ ജയചന്ദ്രന്റെ ഇടക്കാല സംരക്ഷണം തുടരും
Thursday, March 6, 2025 2:52 AM IST
ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് അറസ്റ്റിൽനിന്നുള്ള ഇടക്കാല സംരക്ഷണം 24 വരെ നീട്ടി.
നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജയചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. 2024 ജൂണിലാണ് പോക്സോ കേസ് ചുമത്തി ജയചന്ദ്രനെതിരേ കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
തനിക്കെതിരേയുള്ള ആരോപണത്തിനു പിന്നിൽ കുടുംബപ്രശ്നമാണെന്നാണ് ജയചന്ദ്രന്റെ വാദം. എന്നാൽ ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കോഴിക്കോട് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്കു നൽകിയ മൊഴിയിലും ചികിത്സിച്ച ഡോക്ടറോടും താൻ നേരിട്ട ലൈംഗിക പീഡനം സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.