കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു
Wednesday, March 5, 2025 2:52 AM IST
ഗൂഡല്ലൂര്‍: ബിദര്‍ക്കാട് റേഞ്ച് പരിധിയിലെ എടത്താലില് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കൊളപ്പള്ളി സ്വദേശി കുമരനാണ് (40) കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരമാണു സംഭവം. ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. എടത്താലില്നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കാട്ടുപന്നി അക്രമിച്ചത്.