ഭാഷാതുല്യത അവകാശപ്പെടുന്നത് അമിത ദേശാഭിമാനമല്ല: സ്റ്റാലിൻ
Friday, March 7, 2025 2:29 AM IST
ചെന്നൈ: ഭാഷാപരമായ തുല്യത അവകാശപ്പെടുന്നത് അമിത ദേശാഭിമാനമല്ലന്നും ന്യായമായ ആവശ്യമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്.
ഹിന്ദിവാദികള്‍ തമിഴ്നാട്ടുകാരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുകയും ഹിന്ദി സംസാരിക്കാത്ത ആളുകളുടെമേല്‍ അവരുടെ ഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമാണ്.
ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ക്ക് തമിഴും മറ്റ് പ്രാദേശിക ഭാഷയും ഒഴിവാക്കി പേരുകള്‍ നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ്? തമിഴര്‍ക്കു വായിച്ചു മനസിലാക്കാനോ ഉച്ചരിക്കാനോ പോലും കഴിയാത്ത ഭാഷയിലാണ് നിയമങ്ങള്‍ക്ക് പേര് നല്‍കിയത്.
രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയെ വാഴ്ത്തുന്നവരുടെ പിന്‍ഗാമികളാണ് ഡിഎംകെയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നത്.
ചൈനയുടെ ആക്രമണമുണ്ടായപ്പോഴും ബംഗ്ലാദേശ് യുദ്ധകാലത്തും കാര്‍ഗില്‍ യുദ്ധത്തിന്റെ വേളയിലും ഏറ്റവുമധികം സംഭാവന നല്കിയ സംസ്ഥാനം തമിഴ്നാടാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മാതൃഭാഷയുള്ള ആളുകളും ഞങ്ങളുടെ സഹോദരീസഹോദരന്മാരാണെന്നും സ്റ്റാലിന് കൂട്ടിച്ചേർത്തു.