ഐഇഡി സ്ഫോടനം; മൂന്ന് സിആർപിഎഫ് ജവാന്മാർക്കു പരിക്ക്
Thursday, March 6, 2025 2:52 AM IST
ചായിബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനത്തിൽ മൂന്നു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു.
ഇവരെ ഹെലികോപ്റ്ററിൽ റാഞ്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരന്ദ വനേഖലയിലെ ബാലിവയിലാണ് സ്ഫോടനമുണ്ടായത്.