എസ്ഡിപിഐ ദേശീയ പ്രസിഡന്റ് അറസ്റ്റിൽ
Wednesday, March 5, 2025 3:04 AM IST
ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറസ്റ്റിൽ.
തിങ്കളാഴ്ച രാത്രിയിലാണ് ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു കസ്റ്റഡിയിലെടുത്തത്.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിലാണ് അറസ്റ്റ്.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ ഫൈസിയെ ആറ് ദിവസത്തേക്കു കസ്റ്റഡിയിൽ വിട്ടു. നിലവിൽ ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്.