ആറു വയസുള്ള കുട്ടിയെ പതിമൂന്നുകാരൻ കൊലപ്പെടുത്തി
Monday, March 3, 2025 4:23 AM IST
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘറിൽ ആറു വയസുള്ള പെൺകുട്ടിയെ ബന്ധുവായ പതിമൂന്നുകാരൻ കൊലപ്പെടുത്തി. സീരിയൽ കില്ലറുടെ കഥ പറയുന്ന "രാമൻ രാഘവ് 'എന്ന ഹിന്ദി സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് കൗമാരക്കാരൻ പോലീസിനോടു പറഞ്ഞു.
എല്ലാവരും പെൺകുട്ടിയെ ലാളിക്കുന്നതിലുള്ള അസൂയകൊണ്ടാണ് കൊലപാതകം നടത്തിയതെന്നു പതിമൂന്നുകാരൻ പോലീസിനോടു പറഞ്ഞു. ശനിയാഴ്ച വൈകുന്നേരമാണു പെൺകുട്ടിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്കി. പെൺകുട്ടിയുമായി കൗമാരക്കാരൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
ആദ്യം പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച പതിമൂന്നുകാരൻ പിന്നീട് കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ കഴുത്തുഞെരിച്ച കൊലപ്പെടുത്തിയശേഷം തലയ്ക്ക് കല്ലിനിടിക്കുകയായിരുന്നു. ഇന്നലെ പുലർച്ച 4.30ന് ശ്രീറാം നഗർ കുന്നിൻപ്രദേശത്തുനിന്നാണു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.