കാഷ്മീരിൽ അഞ്ച് ഹിസ്ബുൾ ഭീകരരുടെ 2.9 ഏക്കർ കണ്ടുകെട്ടി
Friday, February 28, 2025 11:36 PM IST
ബനിഹാൾ: ജമ്മു കാഷ്മീരിലെ അഞ്ചു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരുടെ 2.9 ഏക്കർ ഭൂമി പോലീസ് കണ്ടുകെട്ടി.
സരാദ് ദിൻ(48) റിയാസ് അഹമ്മദ്(45), ഫാറുഖ് അഹമ്മദ്(46), മുഹമ്മദ് അഷറഫ്(50), മുഷ്താഖ് അഹമ്മദ്(47) എന്നീ ഭീകരരുടെ റാംബൻ ജില്ലയിൽ ഗൂൽ മേഖലയിലെ ഭൂമിയാണു കണ്ടുകെട്ടിയത്.
യുഎപിഎ പ്രകാരമാണു നടപടി. ആയുധ പരിശീലനത്തിനായി പാക് അധിനിവേശ കാഷ്മീരിലേക്കു കടന്ന ഭീകരർ അവിടം താവളമാക്കിയാണു പ്രവർത്തിക്കുന്നത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാൻ ഭീകരർ ശ്രമിക്കുന്നതായി ഇന്റലിജൻസ് ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു.