സ്വതന്ത്ര ഏജൻസി അന്വേഷിക്കണം: വി. മുരളീധരൻ
Thursday, January 23, 2025 3:52 AM IST
ന്യൂഡൽഹി: കോവിഡ് കാലത്ത് പിപിഇ കിറ്റും മറ്റു മരുന്നുകളും വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായി സ്ഥിരീകരിക്കുന്ന സിഎജി റിപ്പോർട്ടിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ.
സാമൂഹ്യക്ഷേമ പെൻഷൻ നൽകാൻ പണമില്ലെന്നു പറയുന്നവർ 10 കോടി രൂപ പൊതുഖജനാവിൽനിന്നു നഷ്ടം വരുത്തിയതിന്റെ കാരണം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്നും മുരളീധരൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് ബിജെപി ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് റിപ്പോർട്ടെന്നും മുരളീധരൻ പറഞ്ഞു.