ജമ്മുവിൽ കുഴിബോംബ് പൊട്ടി സൈനികനു പരിക്ക്
Wednesday, January 22, 2025 2:36 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് പൊട്ടി സൈനികനു പരിക്കേറ്റു. പതിവു പട്രോളിംഗിനിടെ നിയന്ത്രണരേഖയ്ക്കു സമീപം കൃഷ്ണഘാട്ടി മേഖലയിൽവച്ചാണു സ്ഫോടനമുണ്ടായത്.
ഗുരുതര പരിക്കേറ്റ സൈനികനെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയതായി സൈനികോദ്യോഗസ്ഥർ അറിയിച്ചു.