സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ ഡയറക്ടറായി സലീന സാമുവൽ ചുമതലയേറ്റു
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിലെ സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എസ്എഫ്എൽ) ഡയറക്ടറും ബോർഡ് ഓഫ് എക്സാമിനേഴ്സ് ചെയർപേഴ്സണുമായി സലീന സാമുവൽ ചുമതലയേറ്റു.
എസ്എഫ്എൽ ഡയറക്ടറായി ചുമതലയേൽക്കുന്നതിനു മുന്‍പ് ന്യൂഡൽഹിയിലെ സൈനിക ആസ്ഥാനത്ത് ഡെപ്യൂട്ടി ഫോറിൻ ലാംഗ്വേജ് അഡ്വൈസറായി (ചൈനീസ്) സേവനമനുഷ്ഠിച്ച സലീന സാമുവൽ ഡൽഹി-ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ മുൻ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.
കൊളത്തുപടവിൽ കുടുംബാംഗവും ന്യൂഡൽഹിയിലെ നാഷണൽ പ്രൊഡക്ടിവിറ്റി കൗണ്‍സിൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ ഡോ.കെ.പി. സണ്ണിയുടെ ഭാര്യയാണ്. ലണ്ടനിൽ ജോലിചെയ്യുന്ന ഷെറിൽ, ഷോണ്‍ എന്നിവരാണു മക്കൾ.