ന്യൂ​​​ഡ​​​ൽ​​​ഹി: ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രാ​​​യ ഹ​​​ർ​​​ജി​​​ക​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.

പ​​​രാ​​​തി​​​യി​​​ല്ലെ​​​ങ്കി​​​ലും മൊ​​​ഴി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ത്ത​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ഇ​​​ന്ന​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി ചോ​​​ദി​​​ച്ചു. ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തോ​​​ളം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും സു​​​പ്രീം​​​കോ​​​ട​​​തി ആ​​​രാ​​​ഞ്ഞു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കോ​​​ട​​​തി, മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹേ​​​മ ക​​​മ്മി​​​റ്റി​​​ക്കു ല​​​ഭി​​​ച്ച മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​തി​​​രേ നി​​​ർ​​​മാ​​​താ​​​വ് സ​​​ജി​​​മോ​​​ൻ പാ​​​റ​​​യി​​​ൽ, ന​​​ടി, മേ​​​ക്ക​​​പ്പ് ആ​​​ർ​​​ട്ടി​​​സ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​ക​​​ളാ​​​ണു ജ​​​സ്റ്റീ​​​സ് വി​​​ക്രം​​​നാ​​​ഥ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് ഇ​​​ന്ന​​​ലെ പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

സി​​​നി​​​മാ​​​രം​​​ഗ​​​ത്ത് സ്ത്രീ​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നു വാ​​​ദി​​​ച്ച സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ന്വേ​​​ഷ​​​ണം റ​​​ദ്ദാ​​​ക്കു​​​ന്ന​​​തി​​​നെ കോ​​​ട​​​തി​​​യി​​​ൽ എ​​​തി​​​ർ​​​ത്തു. എ​​​ന്നാ​​​ൽ ലൈം​​​ഗി​​​ക​​​പീ​​​ഡ​​​നം സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി ന​​​ൽ​​​കാ​​​ത്ത​​​വ​​​രു​​​ടെ മൊ​​​ഴി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​ത് വി​​​ചി​​​ത്ര​​​മാ​​​ണെ​​​ന്ന നി​​​രീ​​​ക്ഷ​​​ണ​​​മാ​​​ണു കോ​​​ട​​​തി ന​​​ട​​​ത്തി​​​യ​​​ത്.


ഹേ​​​മ ക​​​മ്മി​​​റ്റി​​​ക്ക് മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ത​​​ങ്ങ​​​ൾ​​​ക്കു പീ​​​ഡ​​​ന​​​പ​​​രാ​​​തി ഇ​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ന​​​ടി​​​യു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ഴാ​​​ണ് കോ​​​ട​​​തി ഈ ​​​നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ൻ താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച ന​​​ടി​​​യും മേ​​​ക്ക​​​പ്പ് ആ​​​ർ​​​ട്ടി​​​സ്റ്റും ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത സ​​​ജി​​​മോ​​​ൻ പാ​​​റ​​​യി​​​ൽ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​തെ​​​ന്ന് കോ​​​ട​​​തി ചോ​​​ദി​​​ച്ചു. സി​​​നി​​​മാ​​​നി​​​ർ​​​മാ​​​താ​​​വാ​​​യ ത​​​നി​​​ക്കെ​​​തി​​​രേ പോ​​​ലും ഈ ​​​മൊ​​​ഴി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​കു​​​മെ​​​ന്ന് സ​​​ജി​​​മോ​​​ൻ പാ​​​റ​​​യി​​​ലി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ വാ​​​ദി​​​ച്ചു.