ഷൊ​​​ർ​​​ണൂ​​​ർ: ഒ​​​രി​​​ക്ക​​​ൽ എം​​​ടി പ​​​റ​​​ഞ്ഞു, ‘മ​​​ഹാ​​​സ​​​മു​​​ദ്ര​​​ങ്ങ​​​ളെ​​​ക്കാ​​​ൾ എ​​​നി​​​ക്കി​​​ഷ്ടം എ​​​ന്‍റെ ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യെ​​​യാ​​​ണ്. ഇ​​​തി​​​നു തു​​​ല്യം വ​​​യ്ക്കാ​​​ൻ മ​​​റ്റൊ​​​ന്നി​​​ല്ല...’ അ​​​ത്ര​​​മാ​​​ത്രം ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യെ നെ​​​ഞ്ചോ​​​ടു​​​ചേ​​​ർ​​​ത്ത ക​​​ഥാ​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. നി​​​ള​​​യു​​​ടെ നി​​​ല​​​വി​​​ലു​​​ള്ള പ​​​രി​​​താ​​​പ​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യാ​​​ലോ​​​ചി​​​ച്ച് എ​​​ന്നു​​​മ​​​ദ്ദേ​​​ഹം ഏ​​​റെ അ​​​സ്വ​​​സ്ഥ​​​നാ​​​യി​​​രു​​​ന്നു. കൂ​​​ട​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യാ​​​ൽ ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യെ നോ​​​ക്കി ഋ​​​ഷി​​​സ​​​ഹ​​​ജ​​​മാ​​​യ നി​​​സം​​​ഗ​​​ത​​​യോ​​​ടെ അ​​​ദ്ദേ​​​ഹം മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഇ​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.

ബാ​​​ല്യ​​​വും കൗ​​​മാ​​​ര​​​വും യൗ​​​വ​​​ന​​​വു​​​മെ​​​ല്ലാം കൂ​​​ട​​​ല്ലൂ​​​രി​​​ന്‍റെ ഗ്രാ​​​മ്യ​​​ഭം​​​ഗി​​​യി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച വാ​​​സു​​​വി​​​നു ഭാ​​​ര​​​ത​​​പ്പു​​​ഴ പ്രി​​​യ​​​ങ്ക​​​രി​​​യാ​​​യ​​​തു യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​യ​​​ല്ല. വ​​​ള്ളു​​​വ​​​നാ​​​ടി​​​ന്‍റെ ഹൃ​​​ദ​​​യ​​​വാ​​​ഹി​​​നി​​​യാ​​​യ ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യും അ​​​നി​​​ർ​​​വ​​​ച​​​നീ​​​യ​​​മാ​​​യ നി​​​ശ​​​ബ്ദ​​​താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ദ്ഭ​​​വി​​​ച്ചൊ​​​ഴു​​​കി​​​വ​​​രു​​​ന്ന കു​​​ന്തി​​​പ്പു​​​ഴ​​​യും സം​​​ഗ​​​മി​​​ക്കു​​​ന്ന കൂ​​​ട്ട​​​ക്ക​​​ട​​​വി​​​നു തെ​​​ക്കു​​​ഭാ​​​ഗ​​​ത്തെ കൂ​​​ട​​​ല്ലൂ​​​രി​​​ൽ ജ​​​നി​​​ച്ച എം​​​ടി, ക​​​ഥ​​​യു​​​ടെ ജ്ഞാ​​​ന​​​പീ​​​ഠം ക​​​യ​​​റി​​​യ​​​പ്പോ​​​ഴും ഈ ​​​നാ​​​ടി​​​നെ​​​യും പു​​​ഴ​​​യെ​​​യു​​​മൊ​​​ന്നും മ​​​റ​​​ന്നി​​​രു​​​ന്നി​​​ല്ല. ജ്ഞാ​​​ന​​​പീ​​​ഠം പു​​​ര​​​സ്കാ​​​രം സ്വീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് എം​​​ടി പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ൾ അ​​​തി​​​നു​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്..
‘എ​​​നി​​​ക്ക് സു​​​പ​​​രി​​​ചി​​​ത​​​മാ​​​യ ഗ്രാ​​​മ​​​മാ​​​ണ് എ​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം കൃ​​​തി​​​ക​​​ളു​​​ടെ​​​യും പ​​​ശ്ചാ​​​ത്ത​​​ലം - അ​​​തി​​​ലൂ​​​ടെ ഒ​​​ഴു​​​കി​​​പ്പോ​​​കു​​​ന്ന പു​​​ഴ എ​​​ന്‍റെ ജീ​​​വ​​​ധ​​​മ​​​നി​​​യാ​​​ണ്. ഗ്രാ​​​മം എ​​​നി​​​ക്കു ശ​​​ബ്ദ​​​ങ്ങ​​​ളും ബിം​​​ബ​​​ങ്ങ​​​ളും വാ​​​ക്കു​​​ക​​​ളും ത​​​ന്നു. ഗ്രാ​​​മ​​​ത്തി​​​ലെ​​​യെ​​​ന്ന​​​പോ​​​ലെ മ​​​നു​​​ഷ്യ​​​പ്ര​​​കൃ​​​തി​​​യി​​​ലെ ഋ​​​തു​​​ഭേ​​​ദ​​​ങ്ങ​​​ൾ, സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ എ​​​ന്നും എ​​​ന്നെ ആ​​​ക​​​ർ​​​ഷി​​​ച്ചി​​​രു​​​ന്നു. കൊ​​​ടും​​​ക്രൂ​​​ര​​​നെ​​​ന്നു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ൻ ഒ​​​രി​​​ക്ക​​​ൽ മൃ​​​ദു​​​ല​​​ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​കാ​​​ണി​​​ച്ച് ന​​​മ്മെ അ​​​മ്പ​​​രി​​​പ്പി​​​ക്കു​​​ന്നു. ന​​​ന്മ​​​യു​​​ടെ നി​​​റ​​​കു​​​ട​​​മാ​​​യി വി​​​ശേ​​​ഷി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ഭീ​​​ക​​​ര​​​ത​​​യു​​​ടെ ദം​​​ഷ്ട്ര​​​ക​​​ൾ അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തു​​​കാ​​​ട്ടു​​​ന്നു‌. മ​​​നു​​​ഷ്യ​​​ൻ എ​​​ന്ന നി​​​ത്യാ​​​ദ്ഭു​​​ത​​​ത്തെ​​​പ്പ​​​റ്റി ചി​​​ന്തി​​​ച്ച് നാം ​​​അ​​​സ്വ​​​സ്ഥ​​​രാ​​​കു​​​ന്നു. ജീ​​​വി​​​ത​​​യാ​​​ത്ര​​​യി​​​ൽ പ​​​ല​​​പ്പോ​​​ഴും നാ​​​മ​​​റി​​​യാ​​​തെ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​കു​​​ന്നു. അ​​​ന്തി​​​മ​​​വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​ൽ നാ​​​മെ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​ര​​​ല്ലേ...? ഇ​​​താ​​​യി​​​രു​​​ന്നു എം​​​ടി​​​യു​​​ടെ ചി​​​ന്ത​​​നീ​​​യ​​​മാ​​​യ വ​​​രി​​​ക​​​ൾ.
ഒ​​​ര​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​കാ​​​ര​​​ഭ​​​രി​​​ത​​​നാ​​​യി എം​​​ടി പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി: “നി​​​ള​​​യ്ക്കു ച​​​ര​​​മ​​​ഗീ​​​തം​​​പോ​​​ലും ചി​​​ല​​​ർ കു​​​റി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഞ​​​ങ്ങ​​​ൾ​​​ക്കു നി​​​ളാ​​​ദേ​​​വി കാ​​​രു​​​ണ്യം​​​നി​​​റ‍​ഞ്ഞ അ​​​മ്മ​​​യാ​​​ണ്. ഞ​​​ങ്ങ​​​ളു​​​ടെ ര​​​ഹ​​​സ്യ​​​സ്വ​​​പ്ന​​​ങ്ങ​​​ളെ താ​​​ലോ​​​ലി​​​ച്ചു കാ​​​ത്തു​​​പോ​​​ന്ന​​​ത് അ​​​വ​​​രാ​​​ണ്. കാ​​​ല​​​ക്കേ​​​ടു​​​കൊ​​​ണ്ടു പി​​​ഴ​​​ച്ചു​​​പോ​​​യ ഞ​​​ങ്ങ​​​ളു​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ നി​​​രാ​​​ശ​​​യും നാ​​​ണ​​​ക്കേ​​​ടും വേ​​​ദ​​​ന​​​യോ​​​ടെ ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ത് ഈ ​​​പു​​​ഴ​​​യു​​​ടെ ക​​​യ​​​ങ്ങ​​​ളാ​​​ണ്. മ​​​രി​​​ച്ചു​​​പോ​​​യ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ഞ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ ക​​​ർ​​​മ​​​ങ്ങ​​​ൾ ഈ ​​​അ​​​മ്മ​​​യെ സാ​​​ക്ഷി​​​യാ​​​ക്കി​​​യാ​​​ണ്. അ​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​ർ സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ പ​​​ര​​​ലോ​​​ക​​​യാ​​​ത്ര​​​ക​​​ളി​​​ലേ​​​ക്കു വ​​​ഴി​​​തി​​​രി​​​ഞ്ഞ​​​ത്.
എം​​​ടി​​​യു​​​ടെ ഈ ​​​വാ​​​ക്കു​​​ക​​​ൾ ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​ഴം വ​​​ര​​​ച്ചു​​​കാ​​​ട്ടു​​​ന്ന​​​താ​​​ണ്.






















ഒ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​ർ, ആ ​​​
ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ
ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യെ​​​പ്പോ​​​ലെ​​​ത​​​ന്നെ എം​​​ടി​​​യു​​​ടെ ക​​​ഥ​​​യും ക​​​ഥാ​​​പ​​​രി​​​സ​​​ര​​​വും ഒ​​​റ്റ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ, ഏ​​​തോ കാ​​​ല​​​ത്തു ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​വ​​​രു​​​ടെ, ഇ​​​ന്നും ജീ​​​വി​​​തം ത​​​ള്ളി​​​നീ​​​ക്കു​​​ന്ന​​​വ​​​രു​​​ടേ​​​താ​​​ണ്. ഭ്രാ​​​ന്ത​​​ൻ വേ​​​ലാ​​​യു​​​ധ​​​നും അ​​​പ്പു​​​ണ്ണി​​​യും ഗോ​​​വി​​​ന്ദ​​​ൻ​​​കു​​​ട്ടി​​​യും സേ​​​തു​​​മാ​​​ധ​​​വ​​​നും സു​​​ധാ​​​ക​​​ര​​​നും മ​​​ഹാ​​​ഭാ​​​ര​​​ത​​​ക​​​ഥ​​​യി​​​ലെ ഭീ​​​മ​​​ന്‍റെ പു​​​ന​​​രാ​​​ഖ്യാ​​​ന​​​വും അ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​രു​​​ടേ​​​താ​​​ണ്.
എം​​​ടി​​​യു​​​ടെ ദൈ​​​ന്യ​​​ത​​​യാ​​​ർ​​​ന്ന സ്ത്രീ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ - കു​​​ട്ട്യേ​​​ട​​​ത്തി, സു​​​മി​​​ത്ര, വി​​​നോ​​​ദി​​​നി...
ആ​​​ർ​​​ക്കോ​​​വേ​​​ണ്ടി കാ​​​ത്തി​​​രി​​​ക്കു​​​ക, ക​​​ണ്ടെ​​​ത്തും എ​​​ന്ന​​​ത് അ​​​നി​​​ശ്ചി​​​ത​​​മാ​​​യി​​​രി​​​ക്കു​​​ക, എ​​​ന്നി​​​ട്ടും കാ​​​ത്തി​​​രി​​​പ്പ് പ​​​വി​​​ത്ര​​​മാ​​​യ അ​​​നു​​​ഷ്ഠാ​​​ന​​​മാ​​​യി മാ​​​റു​​​ക...
ന​​​ഷ്ട​​​പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ മോ​​​ഹ​​​വ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു ന​​​മ്മെ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കു​​​ന്ന മ​​​ഞ്ഞി​​​ലെ വി​​​മ​​​ല... തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ൻ കാ​​​ലം വി​​​സ​​​മ്മ​​​തി​​​ച്ച പ്ര​​​ണ​​​യ​​​ത്തി​​​ന്‍റെ ദു​​​ര​​​ന്ത​​​നാ​​​യ​​​ക​​​നാ​​​യ തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​ലെ ക​​​രു​​​ണാ​​​ക​​​ര​​​ൻ മാ​​​ഷ്... അ​​​ങ്ങ​​​നെ എ​​​ത്ര​​​യെ​​​ത്ര ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ.

പു​​​ഴ​​​യെ പ്ര​​​ണ​​​യി​​​ച്ച എം​​​ടി​​​യും
ഭാ​​​സ്ക​​​ര​​​ൻ​​​മാ​​​ഷും
എം​​​ടി​​​യും ഭാ​​​സ്ക​​​ര​​​ൻ​​​മാ​​​ഷും സി​​​നി​​​മ​​​യി​​​ൽ ഒ​​​രു​​​മി​​​ച്ച​​​പ്പോ​​​ഴൊ​​​ക്കെ അ​​​തി​​​മ​​​നോ​​​ഹ​​​ര​​​ങ്ങ​​​ളാ​​​യ ഗാ​​​ന​​​ങ്ങ​​​ൾ പി​​​റ​​​ന്നു​​​വീ​​​ണ​​​ത് ഒ​​​രു​​​പ​​​ക്ഷേ യാ​​​ദൃ​​​ച്ഛി​​​ക​​​മാ​​​വാം, ര​​​ണ്ടു​ പേ​​​രും പു​​​ഴ​​​യെ പ്ര​​​ണ​​​യി​​​ച്ച​​​വ​​​രാ​​​യി​​​രു​​​ന്നു. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​വും ഇ​​​വ​​​രു​​​ടെ സി​​​നി​​​മ​​​ക​​​ളി​​​ൽ പ​​​ല പാ​​​ട്ടു​​​ക​​​ളി​​​ലും ക​​​ട​​​വും പു​​​ഴ​​​യും മ​​​ണ​​​ൽ​​​തി​​​ട്ട​​​ക​​​ളു​​​മൊ​​​ക്കെ ബിം​​​ബ​​​ങ്ങ​​​ളാ​​​യി പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. എം​​​ടി​​​യു​​​ടെ വി​​​ഖ്യാ​​​ത​​​നോ​​​വ​​​ലാ​​​യ മു​​​റ​​​പ്പെ​​​ണ്ണി​​​ലെ ര​​​ണ്ടു ഗാ​​​ന​​​ങ്ങ​​​ളും പു​​​ഴ​​​യോ​​​ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ര​​​ചി​​​ക്ക​​​പ്പെ​​​ട്ട​​​ത്. കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ അ​​​ർ​​​ഥ​​​ശൂ​​​ന്യ​​​ത വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന,
/”ക​​​ര​​​യു​​​ന്നോ പു​​​ഴ ചി​​​രി​​​ക്കു​​​ന്നോ
ക​​​ണ്ണീ​​​രു​​​മൊ​​​ലി​​​പ്പി​​​ച്ച് കൈ​​​വ​​​ഴി​​​ക​​​ൾ
പി​​​രി​​​യു​​​മ്പോ​​​ൾ... ക​​​ര​​​യു​​​ന്നോ പു​​​ഴ.../”
എ​​​ന്ന ഗാ​​​ന​​​വും, കാ​​​മു​​​കി​​​യു​​​ടെ പ്ര​​​ണ​​​യ​​​കു​​​തൂ​​​ഹ​​​ല​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന
/”ക​​​ട​​​വ​​​ത്തു തോ​​​ണി​​​യ​​​ടു​​​ത്ത​​​പ്പോ​​​ൾ
പെ​​​ണ്ണി​​​ന്‍റെ ക​​​വി​​​ള​​​ത്തു മ​​​ഴ​​​വി​​​ല്ലി​​​ൻ../”
എ​​​ന്ന ഗാ​​​ന​​​വും.
അ​​​തു​​​പോ​​​ലെ​​​ത​​​ന്നെ എം​​​ടി​​​യു​​​ടെ /”ന​​​ഗ​​​ര​​​മേ ന​​​ന്ദി/” എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ
/”മ​​​ഞ്ഞ​​​ണി​​​പ്പൂ​​​നി​​​ലാ​​​വ് പേ​​​രാ​​​റ്റി​​​ൻ​​​ക​​​ര​​​യി​​​ങ്ക​​​ൽ
മ​​​ഞ്ഞ​​​ള​​​ര​​​ച്ചു​​​വ​​​ച്ച് നീ​​​രാ​​​ടു​​​മ്പോ​​​ൾ /”
എ​​​ന്ന ഗാ​​​ന​​​വും പു​​​ഴ​​​യെ നെ​​​ഞ്ചി​​​ൽ​​​ചേ​​​ർ​​​ത്ത ഗാ​​​ന​​​മാ​​​യി​​​രു​​​ന്നു.
ഇ​​​രു​​​ട്ടി​​​ന്‍റെ ആ​​​ത്മാ​​​വി​​​ലെ
/”ഈ​​​റ​​​നു​​​ടു​​​ത്തു​​​കൊ​​​ണ്ടം​​​ബ​​​രം ചു​​​റ്റു​​​ന്ന
ഹേ​​​മ​​​ന്ത​​​രാ​​​വി​​​ലെ വെ​​​ൺ​​​മു​​​കി​​​ലേ/”
എ​​​ന്ന പാ​​​ട്ടും
ഓ​​​ള​​​വും തീ​​​ര​​​വും എ​​​ന്ന സി​​​നി​​​മ​​​യി​​​ലെ...
/” ഇ​​​ട​​​യ്ക്കൊ​​​ന്നു ചി​​​രി​​​ച്ചും
ഇ​​​ട​​​യ്ക്കൊ​​​ന്നു ക​​​ര​​​ഞ്ഞും
ഇ​​​ട​​​വ​​​പ്പാ​​​തി​​​യും ഓ​​​ടി​​​യെ​​​ത്തി /”
എ​​​ന്ന പാ​​​ട്ടും എം​​​ടി​​​യും ഭാ​​​സ്ക​​​ര​​​ൻ​​​മാ​​​ഷും ഒ​​​ന്നു​​​ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ പി​​​റ​​​ന്ന സ​​​മാ​​​ന​​​സ്വ​​​ഭാ​​​വ​​​മു​​​ള്ള ശോ​​​ക​​​ഗാ​​​ന​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.