നി​​​​​​ഗേ​​​​​​ഷ് ഐ​​​​​​സ​​​​​​ക്

മൂ​​​​​​ന്നാ​​​​​​ർ: ഈ ​​​കാ​​​ട്ടാ​​​ന​​​ക​​ളെ പി​​​ടി​​​കൂ​​​ടി കാ​​​ടു​​​ക​​​യ​​​റ്റാ​​​ൻ ഇ​​​നി​​​യും എ​​​ത്ര ​​​ജീ​​​വ​​​നും സ്വ​​​ത്തും ന​​​ഷ്ട​​​പ്പെ​​​ട​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ മ​​​ര​​​ണ​​​ഭ​​​യ​​​ത്തി​​​ൽ ക​​​ഴി​​​യാ​​​ൻ മൂ​​​​​​ന്നാ​​​​​​ർ, മ​​​​​​റ​​​​​​യൂ​​​​​​ർ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ ജ​​​ന​​​ങ്ങ​​​ൾ എ​​​ന്തു തെ​​​റ്റാ​​​ണ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​​​​ട​​​​​​യ​​​​​​പ്പ​​​​, അ​​രി​​ക്കൊ​​മ്പ​​ൻ, ഒ​​റ്റ​​ക്കൊ​​മ്പ​​ൻ, ച​​ക്ക​​ക്കൊ​​മ്പ​​ൻ എ​​ന്നു​​മൊ​​ക്കെ ഓ​​​മ​​​ന​​​പ്പേ​​​രു വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഈ ​​​കൊ​​​ല​​​കൊ​​​മ്പ​​​ന്മാ​​രു​​ടെ ക്രൂ​​​ര​​​ത​​​ക​​​ളൊ​​​ക്കെ വി​​​നോ​​​ദ​​​മാ​​​യി​​​രി​​​ക്കാം. എ​​​ന്നാ​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ മ​​​ര​​​ണ​​​ത്തെ മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് ദി​​​ന​​​രാ​​​ത്ര​​​ങ്ങ​​​ൾ ത​​​ള്ളി​​​നീ​​​ക്കു​​​ന്ന​​​ത്. എ​​​പ്പോ​​​ഴും എ​​​വി​​​ടെ​​യും കാ​​​ട്ടാ​​​ന പ്ര​​​ത‍്യ​​​ക്ഷ​​​പ്പെ​​​ടാ​​വു​​ന്ന അ​​​വ​​​സ്ഥ​​​. അ​​​രി​​​ക്കൊ​​​മ്പ​​​നെ​​​ന്ന കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​കൂ​​​ടി നാ​​​ടു​​​ക​​​ട​​​ത്തി​​​യ മാ​​​തൃ​​​ക​​​യി​​​ൽ ഈ ​​​കാ​​​ട്ട​​​ാന​​​ക​​ളെ​​​യും പി​​​ടി​​​കൂ​​​ടി ഉ​​​ൾ​​​ക്കാ​​​ട്ടി​​​ൽ വി​​​ട​​​ണ​​​മെ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​വ​​​ശ‍്യം.

ക​​​​​​ഴി​​​​​​ഞ്ഞ ജ​​​​​​നു​​​​​​വ​​​​​​രി, ഫെ​​​​​​ബ്രു​​​​​​വ​​​​​​രി മാ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കിടെ നാ​​​​​​ലു പേ​​​​​​രാ​​​​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് ഇ​​​​​​ര​​​​​​യാ​​​​​​യ​​​​​​ത്. ജ​​​​​​നു​​​​​​വ​​​​​​രി എ​​​​​​ട്ടി​​​​​​ന് ശാ​​​​​​ന്ത​​​​​​ൻപാറ​​​​​​യ്ക്കു സ​​​​​​മീ​​​​​​പം പ​​​​​​ന്നി​​​​​​യാ​​​​​​ർ എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ലെ തൊ​​​​​​ഴി​​​​​​ലാ​​​​​​ളി ​​​പ​​​​​​രി​​​​​​മ​​​​​​ളം ആ​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടു.

ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​യ്ക്കു ശേ​​​​​​ഷം ജ​​​​​​നു​​​​​​വ​​​​​​രി 22ന് ​​​ ​​​മൂ​​​​​​ന്നാ​​​​​​റി​​​​​​ലെ ഗു​​​​​​ണ്ടു​​​​​​മ​​​​​​ല എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ൽ വി​​​വാ​​​ഹ​​​ച​​​​​​ട​​​​​​ങ്ങി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നെ​​​​​​ത്തി​​​​​​യ ത​​​​​​മി​​​​​​ഴ്നാ​​​​​​ട് സ്വ​​​​​​ദേ​​​​​​ശി, 79 കാ​​​​​​ര​​​​​​നാ​​​​​​യ പാ​​​​​​ൽരാ​​​​​​ജി​​​​​​നെ ആ​​​​​​ന ച​​​​​​വി​​​​​​ട്ടി​​​ക്കൊ​​​​​​ന്നു. 26ന് ​​​​​​ബി​​​​​​യ​​​​​​ൽ​​​​​​റാം സ്വ​​​​​​ദേ​​​​​​ശി​​​​​​യാ​​​​​​യ സൗ​​​​​​ന്ദ​​​​​​ർ​​​​​​രാ​​​​​​ജ​​​​​​ന് ആ​​​​​​ന​​​​​​യു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ പ​​​​​​രി​​​​​​ക്കേ​​​​​​റ്റു.

ഫെ​​​​​​ബ്രു​​​​​​വ​​​​​​രി 27ന് ​​​​​​മൂ​​​​​​ന്നാ​​​​​​റി​​​​​​ലെ ക​​​​​​ന്നി​​​​​​മ​​​​​​ല എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ൽ ഓ​​​​​​ട്ടോ​​​​​​യി​​​​​​ൽ വീ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു മ​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന 45 കാ​​​​​​ര​​​​​​നാ​​​​​​യ ഓ​​​​​​ട്ടോ ഡ്രൈ​​​​​​വ​​​​​​ർ സു​​​​​​രേ​​​​​​ഷ് കു​​​​​​മാ​​​​​​റി​​​​​​നെ​​​​​​യും കാ​​​​​​ട്ടാ​​​​​​ന ച​​​​​​വി​​​​​​ട്ടിക്കൊ​​​​​​ന്നു. മൂ​​​​​​ന്നാ​​​​​​ർ, മ​​​​​​റ​​​​​​യൂ​​​​​​ർ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് പ​​​​​​ട​​​​​​യ​​​​​​പ്പ​​​​​​യു​​​​​​ടെ പ​​​​​​രാ​​​​​​ക്ര​​​​​​മം ഏറെയും. ഏ​​​​​​താ​​​​​​നും നാ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​ന്പ് പ​​​​​​ട​​​​​​യ​​​​​​പ്പ​​​​​​യും ഒ​​​​​​റ്റ​​​​​​ക്കൊ​​​​​​ന്പ​​​​​​നും മൂ​​​​​​ന്നാ​​​​​​ർ ന​​​​​​യ​​​​​​മ​​​​​​ക്കാ​​​​​​ട് എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ൽ വ​​​​​​ച്ച് ഏ​​​​​​റ്റു​​​​​​മു​​​​​​ട്ടി​​​​​​യ​​​​​​ത് ജ​​​​​​ന​​​​​​വാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളെ പ​​​​​​രി​​​​​​ഭ്രാ​​​​​​ന്തി​​​​​​യി​​​​​​ലാ​​​​​​ഴ്ത്തി​​​​​​യി​​​​​​രു​​​​​​ന്നു.


മൂ​​​​​​ന്നാ​​​​​​ർ - ഉ​​​​​​ടു​​​​​​മ​​​​​​ല അ​​​​​​ന്ത​​​​​​ർ സം​​​​​​സ്ഥാ​​​​​​ന പാ​​​​​​ത​​​​​​യി​​​​​​ൽ ഇ​​​​​​ട​​​​​​യ്ക്കി​​​​​​ടെ പ്ര​​​​​​ത്യ​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ന്ന പ​​​​​​ട​​​​​​യ​​​​​​പ്പ നി​​​​​​ര​​​​​​വ​​​​​​ധി ത​​​​​​വ​​​​​​ണ വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​മീ​​​​​​പ​​​​​​ത്തേ​​​​​​ക്ക് പാ​​​​​​ഞ്ഞ​​​​​​ടു​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ട്. മൂ​​​​​​ന്നാ​​​​​​റി​​​​​​ലെ ന​​​​​​ല്ല​​​​​​ത​​​​​​ണ്ണി എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ലെ മാ​​​​​​ലി​​​​​​ന്യസം​​​​​​സ്ക​​​​​​ര​​​​​​ണ പ്ലാ​​​​​​ന്‍റിലേക്ക് പ​​​​​​തി​​​​​​വാ​​​​​​യി എത്തിയ പ​​​​​​ട​​​​​​യ​​​​​​പ്പ​​​​​​യെ ത​​​​​​ട​​​​​​യാ​​​​​​ൻ കൂ​​​​​​റ്റ​​​​​​ൻ ഇ​​​​​​രു​​​​​​ന്പുഗേ​​​​​​റ്റ് സ്ഥാ​​​​​​പി​​​​​​ക്കേ​​​​​​ണ്ടിവ​​​​​​ന്നു.

വ​​​ഴി​​​മു​​​ട്ടി വ‍്യാപാ​​​രി​​​ക​​​ളും

രാ​​​​​​ത്രി​​​​​​കാ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മൂ​​​​​​ന്നാ​​​​​​ർ ടൗ​​​​​​ണി​​​​​​ലെ​​​​​​ത്തി കാ​​​​​​ട്ടാ​​​​​​ന​​​​​​ക​​​​​​ൾ ക​​​​​​ട​​​​​​ക​​​​​​ൾ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത് പ​​​​​​തി​​​​​​വാ​​​​​​യ​​​​​​തോ​​​​​​ടെ വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ളും ആ​​​​​​ശ​​​​​​ങ്ക​​​​​​യി​​​​​​ലാ​​​​​​ണ്. കൃ​​​​​​ത്യ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ത്തി ഒ​​​​​​രേ ക​​​​​​ട​​​​​​ക​​​​​​ൾ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​തും പ​​​​​​തി​​​​​​വാ​​​​​​ണ്. ഭ​​​​​​ക്ഷ്യ​​​​​​വ​​​​​​സ്തു​​​​​​ക്ക​​​​​​ൾ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടാ​​​​​​ണ് ഇ​​​​​​വ വ്യാ​​​​​​പാ​​​​​​രസ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.

മൂ​​​​​​ന്നാ​​​​​​ർ ന​​​​​​ല്ല​​​​​​ത​​​​​​ണ്ണി ജം​​​​​​ഗ്ഷ​​​​​​നി​​​​​​ലു​​​​​​ള്ള പാ​​​​​​പ്പു​​​​​​ക്കുഞ്ഞി​​​​​​ന്‍റെ പ​​​​​​ച്ച​​​​​​ക്ക​​​​​​റി​​​ക്ക​​​​​​ട കാ​​​​​​ട്ടാ​​​​​​ന ത​​​​​​ക​​​​​​ർ​​​​​​ത്ത​​​​​​ത് ആ​​​​​​റു ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ്. ഇ​​​​​​തി​​​​​​നു സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​ള്ള അ​​​​​​യ്യ​​​​​​പ്പ​​​​​​ന്‍റെ ക​​​​​​ട ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ​​​​​​ തകർത്തു.

ചൊ​​​​​​ക്ക​​​​​​നാ​​​​​​ട് എ​​​​​​സ്റ്റേ​​​​​​റ്റി​​​​​​ലു​​​​​​ള്ള പു​​​​​​ണ്യ​​​​​​വേ​​​​​​ലി​​​​​​ന്‍റെ പ​​​​​​ല​​​​​​ച​​​​​​ര​​​​​​ക്കുക​​​​​​ട പ​​​​​​തി​​​​​​നാ​​​​​​റു ത​​​​​​വ​​​​​​ണ​​​​​​യാ​​​​​​ണ് കാ​​​​​​ട്ടാ​​​​​​ന​​​​​​ക​​​​​​ൾ ആ​​​​​​ക്ര​​​​​​മി​​​​​​ച്ച​​​​​​ത്. കാ​​​​​​ട്ടാ​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ന് ഇ​​​​​​ര​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​തു വ​​​​​​ലി​​​​​​യ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക ന​​​​​​ഷ്ട​​​​​​മു​​​​​​ണ്ടാ​​​​​​കു​​​​​​ന്ന​​​​​​താ​​​​​​യി വ്യാ​​​​​​പാ​​​​​​രി​​​​​​ക​​​​​​ൾ പ​​​​​​റ​​​​​​യു​​​​​​ന്നു.

ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ചി​​​​​​ത​​​​​​മാ​​​​​​യ ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കേ​​​​​​ണ്ട വ​​​​​​നം​​​​​​വ​​​​​​കു​​​​​​പ്പ് ഉ​​​റം​​​ക്കം​​​ന​​​ടി​​​ക്കു​​​ക​​​യാ​​​ണ്. കാ​​​​​​ട്ടാ​​​​​​ന​​​​​​ക​​​​​​ൾ ജ​​​​​​ന​​​​​​വാ​​​​​​സ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ എ​​​​​​ത്തു​​​​​​ന്ന​​​​​​ത് നി​​​​​​രീ​​​​​​ക്ഷി​​​​​​ക്കാ​​​​​​നും ത​​​​​​ട​​​​​​യാ​​​​​​നും നിയമിതരായ ആ​​​​​​ർ​​​​​​ആ​​​​​​ർ​​​​​​ടി സം​​​​​​ഘ​​​ം കാഴ്ചക്കാരായിരിക്കുന്നു.