വിമാനത്താവളത്തില്‍ വാക്കുതര്‍ക്കം; നടന് വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു
Sunday, September 8, 2024 1:42 AM IST
കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തിൽ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് നടന് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍നിന്നു ഗോവയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.
വിനായകന് ഗോവയ്ക്കുള്ള കണക്ഷന് ഫ്ലൈറ്റ് ഹൈദരാബാദില്‍നിന്നായിരുന്നു. ഇതിനായി ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ വിനായകന് ബഹളമുണ്ടാക്കിയെന്നാണു പോലീസ് പറയുന്നത്. വിമാനത്താവളത്തിനുള്ളിൽ വലിയ ബഹളമുണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു.
ഇവരുമായും വിനായകന് വാക്കേറ്റത്തിലേർപ്പെട്ടു. ഉന്തും തള്ളും ഉണ്ടായതിനെത്തുടര്‍ന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പോലീസിന് കൈമാറുകയായിരുന്നു. തന്നെ സിഐഎസ്എഫ് മര്‍ദിച്ചുവെന്ന് വിനായകന് ആരോപിച്ചു.