തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് ആ​​​റ് ല​​​ക്ഷം രൂ​​​പ വീ​​​തം ധ​​​ന​​​സ​​​ഹാ​​​യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ദു​​​ര​​​ന്ത​​​പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നു​​​ള്ള നാ​​​ലു ല​​​ക്ഷ​​​ത്തി​​​നു പു​​​റ​​​മേ, മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ൽനി​​​ന്ന് ര​​​ണ്ടു ല​​​ക്ഷം രൂ​​​പകൂ​​​ടി ചേ​​​ർ​​​ത്താ​​​ണ് ആ​​​റ് ല​​​ക്ഷം രൂ​​​പ ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.

ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ ക​​​ണ്ണു​​​ക​​​ൾ, കൈ​​​കാ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വൈ​​​ക​​​ല്യം ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്കും 75,000 രൂ​​​പ വീ​​​ത​​​വും 40% മു​​​ത​​​ൽ 60% വ​​​രെ വൈ​​​ക​​​ല്യം ബാ​​​ധി​​​ച്ച​​​വ​​​ർ​​​ക്ക് 50,000 രൂ​​​പ വീ​​​ത​​​വും സി​​​എം​​​ഡി​​​ആ​​​ർ​​​എ​​​ഫി​​​ൽനി​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കും. ദു​​​ര​​​ന്തപ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽനി​​​ന്നു​​​ള്ള 16,000 രൂ​​​പ​​​യ്ക്കു പു​​​റ​​​മേ​​​യാ​​​ണി​​​ത്.

സാ​​​ക്ഷ്യ​​​പ​​​ത്രം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി വ​​​യ​​​നാ​​​ട് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​ക്കു​​​ള്ള അ​​​ധി​​​കാ​​​ര​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. കോ​​​വി​​​ഡി​​​ന്‍റെ സ​​​മ​​​യ​​​ത്ത് സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ രീ​​​തി​​​യാ​​​ണി​​​ത്.


ഇ​​​ത​​​നു​​​സ​​​രി​​​ച്ചു പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കൂ​​​ടാ​​​തെത​​​ന്നെ ഭാ​​​ര്യ, ഭ​​​ർ​​​ത്താ​​​വ്, മ​​​ക്ക​​​ൾ, മാ​​​താ​​​പി​​​താ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കും.

സ​​​ഹോ​​​ദ​​​ര​​​ൻ, സ​​​ഹോ​​​ദ​​​രി എ​​​ന്നി​​​വ​​​ർ ആ​​​ശ്രി​​​ത​​​രാ​​​ണെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്കും സ​​​ഹാ​​​യം ല​​​ഭി​​​ക്കും. പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും.

പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നോ​​​ട്ടീ​​​സ് സ​​​മ​​​യ​​​പ​​​രി​​​ധി​​​യാ​​​യ 30 ദി​​​വ​​​സ​​​മെ​​​ന്നു​​​ള്ള​​​ത് പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കും.