കൊ​​​​ച്ചി: സി​​​​നി​​​​മാ​​​ മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ ജ​​​​സ്റ്റീ​​​സ് കെ. ​​​​ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​ട​​​​തി. റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തുവി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ നി​​​​ര്‍​മാ​​​​താ​​​​വ് സ​​​​ജി​​​​മോ​​​​ന്‍ പാ​​​​റ​​​​യി​​​​ല്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് വി.​​​​ജി. അ​​​​രു​​​​ണി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​വി​​​​ടു​​​​ന്ന​​​​ത് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​നെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​ട​​​​ക്കം എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഹ​​​​ര്‍​ജി നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്നു കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

രാ​​​ഷ്‌​​​ട്ര​​​നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്ക് സം​​​​ബ​​​​ന്ധി​​​​ച്ച തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യി​​​​ല്‍നി​​​​ന്നാ​​​​ണ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് വ​​​​രു​​​​ന്ന​​​​തു വ്യ​​​​ക്തി​​​​ഹ​​​​ത്യ​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ ആ​​​​ശ​​​​ങ്ക​​​​യ്ക്കു കാ​​​​ര​​​​ണം.

ആ​​​​രു​​​​ടെ​​​​യും സ്വ​​​​കാ​​​​ര്യ​​​​ത ഹ​​​​നി​​​​ക്ക​​​​പ്പെ​​​​ടാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​ത്ത​​​​രം ആ​​​​ശ​​​​ങ്ക​​​​യ്ക്ക് അ​​​​ടി​​​​സ്ഥാ​​​​ന​​​​മി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ കോ​​​​ട​​​​തി ഹ​​​​ര്‍​ജി ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്ത​​​​ര​​​​വ് ന​​​​ട​​​​പ്പാ​​​​ക്കാ​​​​നാ​​​​യി ക​​​​മ്മീ​​​​ഷ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള തീ​​​​യ​​​​തി ഒ​​​​രാ​​​​ഴ്ച​​​​ത്തേ​​​​ക്ക് കോ​​​​ട​​​​തി നീ​​​​ട്ടു​​​​ക​​​​യും ചെ​​​​യ്തു.

2019ല്‍ ​​​​കൈ​​​​മാ​​​​റി​​​​യ ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് മാ​​​​ധ്യ​​​​മപ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ അ​​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍, സ്വ​​​​കാ​​​​ര്യ​​​​ത ഭം​​​​ഗി​​​​ക്കു​​​​ന്ന ഭാ​​​​ഗം ഒ​​​​ഴി​​​​വാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തേ​​​ത്തു​​​ട​​​​ര്‍​ന്ന് റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​വി​​​​ടാ​​​​നി​​​​രി​​​​ക്കു​​​​ന്ന ദി​​​​വ​​​​സ​​​​മാ​​യി​​രു​​ന്നു ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്. അ​​​​ന്നു​​​ത​​​​ന്നെ റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​വി​​​​ടു​​​​ന്ന​​​​തു സ്റ്റേ ​​​ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.


മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് ന​​​​ല്‍​കി​​​​യാ​​​​ലും മൊ​​​​ഴി ന​​​​ല്‍​കി​​​​യ​​​​വ​​​​രെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഹ​​​ർ​​​​ജി​​​​യി​​​​ലെ വാ​​​​ദം. എ​​​​ന്നാ​​​​ല്‍, വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യ ഭാ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​തെ​​​​ന്നും അ​​​​തു നി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഹ​​​​ര്‍​ജി നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്നും വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ലാ​​​​ത്ത ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു ഹ​​​​ര്‍​ജി ന​​​​ല്‍​കാ​​​​നാ​​​​കി​​​ല്ലെ​​​​ന്നു സ​​​​ര്‍​ക്കാ​​​​രും, സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്ത്രീ​​​​ക​​​​ള്‍ നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും അ​​​​തി​​​​നാ​​​​യി റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​വി​​​​ട​​​​ണ​​​​മെ​​​​ന്നും വി​​​​മ​​​​ന്‍ ഇ​​​​ന്‍ സി​​​​നി​​​​മ ക​​​​ള​​​​ക്ടീ​​​​വും വ​​​​നി​​​​താ ക​​​​മ്മീ​​​ഷ​​​​നും നി​ല​പാ​ടെ​ടു​ത്തു.

വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ​​​​ത പു​​​​റ​​​​ത്തു പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ ക​​​മ്മീ​​​ഷ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ത്ത​​​​ന്നെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട​​​​ന്നു കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.