സംസ്‌കാരചടങ്ങിനിടെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു
സംസ്‌കാരചടങ്ങിനിടെ വാഹനം പാഞ്ഞുകയറി ഒരാള്‍ മരിച്ചു
Sunday, June 9, 2024 1:17 AM IST
ക​​​ട്ട​​​പ്പ​​​ന: ഇ​​​ര​​​ട്ട​​​യാ​​​ര്‍ ഉ​​​പ്പു​​​ക​​​ണ്ട​​​ത്ത് മൃ​​​ത​​​സം​​​സ്‌​​​കാ​​​ര ച​​​ട​​​ങ്ങി​​​നെ​​​ത്തി​​​യ​​​വ​​​ര്‍ക്കി​​​ട​​​യി​​​ലേ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്‌​​ട​​മാ​​​യ ബൊ​​ലേ​​റോ പാ​​​ഞ്ഞു​​ക​​​യ​​​റി ഒ​​​രാ​​​ള്‍ മ​​​രി​​​ച്ചു. ര​​​ണ്ടു​​പേ​​​ര്‍ക്ക് പ​​​രി​​​ക്കേ​​​റ്റു. ഉ​​​പ്പു​​​ക​​​ണ്ടം നെ​​​ല്ലം​​​പു​​​ഴ​​​യി​​​ല്‍ സ്‌​​​ക​​​റി​​​യ വ​​​ര്‍ക്കി (78 )യാ​​​ണു മ​​​രി​​​ച്ച​​​ത്. ആം​​​ബു​​​ല​​​ന്‍സ് ഡ്രൈ​​​വ​​​ര്‍ ത​​​റ​​​പ്പേ​​​ല്‍ നി​​​ധി​​ൻ​ (37), ചൂ​​​ര​​​ക്കാ​​​ട്ട് ജോ​​​ര്‍ജു​​​കു​​​ട്ടി (56) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ഉ​​​പ്പു​​​ക​​​ണ്ടം കൊ​​​റ്റി​​​നി​​​ക്ക​​​ല്‍ മ​​​റി​​​യ​​​ക്കു​​​ട്ടി​​​യു​​​ടെ സം​​​സ്‌​​​കാ​​​രച​​​ട​​​ങ്ങ് വീ​​ട്ടി​​ൽ ന​​ട​​ക്കു​​ന്പോ​​ൾ വീ​​​ടി​​​നോ​​​ടു ചേ​​​ര്‍ന്ന റോ​​​ഡ​​​രി​​​കി​​​ല്‍ നി​​ന്ന​​വ​​ർ​​ക്കി​​ട​​യി​​ലേ​​ക്ക് ഇ​​​റ​​​ക്കമിറ​​​ങ്ങി വ​​​ന്ന ബോ​​​ലേ​​റോ നി​​​യ​​​ന്ത്ര​​​ണം വി​​ട്ട് പാ​​ഞ്ഞു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു. സ്‌​​​ക​​​റി​​​യ​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​ലൂ​​ടെ ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​യ വാ​​ഹ​​നം നി​​​ധി​​നെ​​യും ജോ​​ർ​​ജ്കു​​ട്ടി​​യെ​​യും ഇ​​ടി​​ച്ചു​​തെ​​റിപ്പി​​ച്ചു. ​

മൂ​​​ന്നു​​പേ​​രെ​​​യും ഉ​​​ട​​​ന്‍ത​​​ന്നെ ക​​​ട്ട​​​പ്പ​​​ന സെ​​​ന്‍റ് ജോ​​​ണ്‍സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും സ്‌​​​ക​​​റി​​​യ​​​യു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. നി​​​ധി​​​ന് ത​​​ല​​​യ്ക്കും കൈ​​​കാ​​​ലു​​​ക​​​ള്‍ക്കു​​മാ​​ണു പ​​​രി​​​ക്ക്. ​സ്ക​​റി​​യ​​യു​​ടെ സം​​സ്കാ​​രം പി​​ന്നീ​​ട്.

ഭാ​​ര്യ: പ​​രേ​​ത​​യാ​​യ അ​​ന്ന​​ക്കു​​ട്ടി ചെ​​ങ്ങ​​ളം പാ​​ത്ര​​പാ​​ങ്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: സോ​​ബി​​ച്ച​​ൻ, സി​​സ്റ്റ​​ർ ശു​​ഭ സി​​എം​​സി (​​ഗു​​ജ​​റാ​​ത്ത്), സോ​​ണി​​യ, ജോ​​ബി. മ​​രു​​മ​​ക്ക​​ൾ: ബി​​ന്ദു മു​​ല്ലൂ​​ർ (പാ​​ന്പാ​​ടും​​പാ​​റ), ബി​​നോ​​യ് പ​ത്തേ​​നാ​​ൽ (നാ​​ര​​ക​​ക്കാ​​നം), ബി​​ൻ​​സി വ​​ട​​ക്കേ​​ൽ (​​ച​​ക്കു​​പ​​ള്ളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.