സാ​മ്പ​ത്തി​ക​ പ്ര​തി​സ​ന്ധി: ക​ര്‍​ഷ​ക​ന്‍ ജീ​വ​നൊ​ടു​ക്കി
സാ​മ്പ​ത്തി​ക​  പ്ര​തി​സ​ന്ധി:  ക​ര്‍​ഷ​ക​ന്‍  ജീ​വ​നൊ​ടു​ക്കി
Wednesday, June 19, 2024 2:05 AM IST
പാ​​​ല​​​ക്കാ​​​ട്: സാ​​​മ്പ​​​ത്തി​​​ക​​​പ്ര​​​തി​​​സ​​​ന്ധി​​​യെ​​​ത്തു​​​ട​​​ര്‍​ന്ന് ക​​​ര്‍​ഷ​​​ക​​​ന്‍ ജീ​​വ​​നൊ​​ടു​​ക്കി. പു​​​തു​​​ശേ​​​രി വേ​​​നോ​​​ലി വ​​​ട​​​ക്കേ​​​ത്ത​​​റ സ്വ​​​ദേ​​​ശി രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ (56) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ക്ക​​​ഴി​​​ഞ്ഞ അ​​​ഞ്ചി​​​നാ​​​ണ് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ വീ​​​ട്ടി​​​ല്‍​വ​​​ച്ച് ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച​​​ത്. സ​​​പ്ലൈ​​​കോ​​​യി​​​ല്‍​നി​​​ന്ന് സം​​​ഭ​​​ര​​​ണ​​​ത്തു​​​ക യ​​​ഥാ​​​സ​​​മ​​​യം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ കു​​​റ​​​ച്ചു​​​കാ​​​ല​​​ങ്ങ​​​ളാ​​​യി വി​​​ള​​​വെ​​​ടു​​​ക്കു​​​ന്ന നെ​​​ല്ല് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ഓ​​​പ്പ​​​ണ്‍ മാ​​​ര്‍​ക്ക​​​റ്റി​​​ലാ​​​ണ് വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത്ത​​​വ​​​ണ​​​ ഓ​​​പ്പ​​​ണ്‍ മാ​​​ര്‍​ക്ക​​​റ്റി​​​ല്‍ ൽ​നി​ന്നു ല​ഭി​ച്ച ​​​പ​​​ണം സാ​​​മ്പ​​​ത്തി​​​ക​​​ബാ​​​ധ്യ​​​ത​​​ക​​​ള്‍ തീ​​​ര്‍​ക്കാ​​​ന്‍​മാ​​​ത്ര​​​മാ​​​ണു തി​​​ക​​​ഞ്ഞ​​​ത്.


ഒ​​​ന്നാം​​​വി​​​ള​​​യി​​​റ​​​ക്കാ​​​ന്‍ പ​​​ണം തി​​​ക​​​യാ​​​തെ​​​വ​​​ന്ന​​​തോ​​​ടെ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക​​​സ​​​മ്മ​​​ര്‍​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നെ​​​ന്നു പ​​​റ​​​യു​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച​​​ത്. തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ചി​​​കി​​​ത്സ ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: ല​​​ത. മ​​​ക്ക​​​ള്‍: ദാ​​​സ​​​ന്‍, ശ്രീ​​​ക്കു​​​ട്ട​​​ന്‍. മ​​​രു​​​മ​​​ക​​​ള്‍: ഹ​​​രി​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.