സാമുവേല്‍ മാര്‍ തെയോഫിലോസ് ബിലീവേഴ്‌സ് സഭാധ്യക്ഷന്‍; സ്ഥാനാരോഹണം 22ന്
സാമുവേല്‍ മാര്‍ തെയോഫിലോസ്  ബിലീവേഴ്‌സ് സഭാധ്യക്ഷന്‍; സ്ഥാനാരോഹണം 22ന്
Wednesday, June 19, 2024 1:31 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ഈ​സ്‌​റ്റേ​ണ്‍ സ​ഭ​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി ചെ​ന്നൈ ആ​ര്‍ച്ച് ഡ​യോ​സി​സ് അ​ധ്യ​ക്ഷ​ന്‍ സാ​മു​വേ​ൽ മാ​ർ തെ​യോ​ഫി​ലോ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സ​ഭാ​ധ്യ​ക്ഷ​നാ​യി​രു​ന്ന മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ പ്ര​ഥ​മ​ന്‍റെ പി​ൻ​ഗാ​മി​യാ​യി സ​ഭ​യു​ടെ എ​പ്പി​സ്‌​കോ​പ്പ​ല്‍ സി​ന​ഡ് യോ​ഗം ചേ​ര്‍ന്നാ​ണ് സാ​മു​വേ​ൽ മാ​ർ തെ​യോ​ഫി​ലോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ്ഥാ​നാ​രോ​ഹ​ണം 22ന് ​രാ​വി​ലെ എ​ട്ടി​ന് സ​ഭ ആ​സ്ഥാ​ന​മാ​യ കു​റ്റ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

എ​പ്പി​സ്‌​കോ​പ്പ​ല്‍ സി​ന​ഡി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി ജോ​ഷ്വാ മാ​ര്‍ ബ​ര്‍ണ​ബാ​സി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കു​റ്റ​പ്പു​ഴ​യി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍ച്ച ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​നു മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ സ്മാ​ര​കം എ​ന്നു നാ​മ​ക​ര​ണം ചെ​യ്യാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.


സ​ഭ​യു​ടെ സീ​നി​യ​ര്‍ എ​പ്പി​സ്‌​കോ​പ്പ കൂ​ടി​യാ​യ സാ​മു​വേ​ല്‍ മാ​ര്‍ തെ​യോ​ഫി​ലോ​സ് റാ​ന്നി കീ​ക്കൊ​ഴൂ​ര്‍ ഓ​റേ​ത്ത് കൈ​ത​പ്പ​താ​ലി​ല്‍ കു​ടും​ബാം​ഗ​മാ​ണ്. 1959 ഓ​ഗ​സ്റ്റ് 27നാ​ണ് ജ​ന​നം. സ​ഭാ​ധ്യ​ക്ഷ​ന്‍റെ താ​ത്കാ​ലി​ക ചു​ത​മ​ല​യും നി​ര്‍വ​ഹി​ച്ചുവ​രി​ക​യാ​യി​രു​ന്നു. പ​തി​നേ​ഴാ​മ​ത്തെ വ​യ​സി​ല്‍ മി​ഷ​ന​റി പ്ര​വ​ര്‍ത്ത​ന​ത്തി​നി​റ​ങ്ങി​യ അ​ദ്ദേ​ഹം രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

ബി​ലീ​വേ​ഴ്സ് ച​ര്‍ച്ച് സെ​മി​നാ​രി​യു​ടെ സ്ഥാ​പ​ക പ്രി​ന്‍സി​പ്പ​ലാ​യി പ​ത്തു​വ​ര്‍ഷം സേ​വ​നം ചെ​യ്തു. 2004-2007 കാ​ല​യ​ള​വി​ല്‍ സ​ഭ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. മേ​ജ​ര്‍ സെ​മി​നാ​രി പ്രി​ന്‍സി​പ്പ​ലാ​യും പ്ര​വ​ര്‍ത്തി​ച്ചു. 1997ല്‍ ​വൈ​ദി​ക​നും 2006ല്‍ ​എ​പ്പി​സ്‌​കോ​പ്പ​യു​മാ​യി. 2013-17 വ​ര്‍ഷം സി​ന​ഡ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.