ഡോ. എ. സുകുമാരൻ നായർക്ക് ഉമ്മൻചാണ്ടി സ്മാരക പ്രജ്ഞാനശ്രേഷ്ഠ പുരസ്കാരം
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ സമഗ്രസംഭാവനയ്ക്കു ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (എഫ്യുഇഒ) ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി സ്മാരക പ്രജ്ഞാനശ്രേഷ്ഠ പുരസ്കാരം മരണാനന്തര ബഹുമതിയായി വിദ്യാഭ്യാസവിചക്ഷണനും വൈസ് ചാൻസലറുമായിരുന്ന ഡോ. എ. സുകുമാരൻ നായർക്കു നൽകും.
50001 രൂപയും ശില്പവും പ്രശസ്തിപത്രവും ഈ മാസം 20ന് ഫെഡറേഷന്റെ വാർഷികസമ്മേളനവേദിയിൽ രമേശ് ചെന്നിത്തല സമ്മാനിക്കും. ഡോ. എ. സുകുമാരൻ നായരുടെ മകൻ ഡോ. അച്യുത് ശങ്കർ എസ്. നായർ പുരസ്കാരം ഏറ്റുവാങ്ങും.