ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. ഒഡിഷ സ്വദേശിയായ തപൻ പരാസേത്തിനെ (25) ആണ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നാണ് തപൻ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.27 കിലോ കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ ഓഫിസിന് തെക്ക് വശത്ത് നിന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : ganja arrest