എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ വെറ്ററിനേറിയന്‍ തസ്തികയില്‍ പ്രതിമാസം 35000 രൂപ വേതനത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സിലിന്റെ അംഗീകാരവുമുള്ള ഡോക്ടര്‍മാര്‍ക്കും, റിട്ടയര്‍ ചെയ്ത വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ ഏഴിനകം അയയ്ക്കണം. 0481 2733240. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

 സഹകരണ ബാങ്ക് മത്സര പരീക്ഷാ പരിശീലനം

എംപ്ലോയ്‌മെന്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിലെ ജൂനിയര്‍ ക്ലാര്‍ക്ക്/സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി / സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ / ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ / ടൈപ്പിസ്റ്റ് നിയമനത്തിനായി സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന മത്സര പരീക്ഷകള്‍ക്കള്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിക്കും. താല്പര്യമുള്ളവര്‍ ഓഫീസില്‍ നേരിട്ട് ഹാജരായി കോഴ്‌സ് ഫീസായ 2500 രൂപ അടച്ച് അപേക്ഷ സമര്‍പ്പിക്കണം. പട്ടിക ജാതി /പട്ടികവര്‍ഗ / ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. 9495628626, 0481-2731025,

 വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികളുടെ 2024-25 തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക സര്‍വകലാശാലാ ഓഫീസിലും വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചു. 28ന് ഉച്ചക്ക് ഒന്നിനു വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം.

 പരീക്ഷാ ഫലം

മഹാത്മാഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ 29ന് നടത്തിയ പിഎച്ച്ഡി പ്രവേശന പരീക്ഷാഫലം (mgu.ac.in/research.mgu.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകരുടെ വ്യക്തിഗത റിസള്‍ട്ട് 25 മുതല്‍ phdadmission.mgu.ac.in പോര്‍ട്ടലില്‍. ഫോണ്‍: 0481 2733337

നാലാം സെമസ്റ്റര്‍ എംബിഎ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസ് (സിഎസ്എസ്) (2023 അഡ്മിഷന്‍ റഗുലര്‍) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ ആറു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്്റര്‍ (പിജിസിഎസ്എസ്) എംഎ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്) മാര്‍ച്ച് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ ഏഴു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 12 മുതല്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസി, എംറ്റിറ്റിഎം, എംഎച്ച്എം, (സിഎസ്എസ് 2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്‌സി (2024 അഡ്മിഷന്‍ റഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎഫ്എ (2024 അഡ്മിഷന്‍ റഗുലര്‍) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ 17 മുതല്‍ നടക്കും.

മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് (പുതിയ സ്‌കീം-2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്ക് (2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2025 പരീക്ഷകള്‍ നവംബര്‍ 18 മുതല്‍ നടക്കും.

 പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒമ്പതാം സെമസ്റ്റര്‍ സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്റഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

 അഞ്ചാം സെമസ്റ്റര്‍ സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎസ്‌സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്) ഇന്ഗ്രേറ്റഡ് എംഎ ലാംഗ്വേജസ്-ഇംഗ്ലീഷ് (2023 അഡ്മിഷന്‍ റഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ മൂന്നു വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ നാലു വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

 പ്രാക്ടിക്കല്‍

ഏഴാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2022 അഡ്മിഷന്‍ റഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി) സെപ്റ്റംബര്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ ആറു മുതല്‍ പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.