വിവിധ പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2025-26 അധ്യയന വർഷം) സ്പോട്ട് അഡ്മിഷൻ അതാത് പഠനവകുപ്പുകളിൽ നാളെ നടത്തും. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 11 ന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ-: 9188524612
ടൈംടേബിൾ
എംഎ / എംഎസ്സി / എംകോം. പ്രീവിയസ് ആൻഡ് ഫൈനൽ മേഴ്സി ചാൻസ് (ആന്വൽ സ്കീം / സെമസ്റ്റർ 2000 അഡ്മിഷൻ വരെ, എംഎസ്സി മാത്തമാറ്റിക്സ് 2001 അഡ്മിഷൻ വരെ, വിദൂര വിദ്യാഭ്യാസം 2014 അഡ്മിഷൻ വരെ, പ്രൈവറ്റ് രജിസ്ട്രേഷൻ 2016 അഡ്മിഷൻ വരെ) ജൂൺ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി, ജൂൺ 2025 ധ(2008 സ്കീം) മേഴ്സിചാൻസ് (2008 അഡ്മിഷൻ മുതൽ 2012 അഡ്മിഷൻ വരെ) കൂടാതെ പാർട്ട്ടൈം വിദ്യാർഥികളും 2003 സ്കീം ട്രാൻസിറ്ററി വിദ്യാർഥികളും ഉൾപ്പെടെപ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്
അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പത്താമത് ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്, പ്രിലിമിനറി അറബിക്, മുൻഷി അറബിക്, അറബിക് ടീച്ചേർസ് എക്സാമിനേഷൻ, ഏതെങ്കിലും ഡിഗ്രി (അറബിക് സെക്കൻഡ് ഭാഷയായിരിക്കണം), ഓറിയന്റൽ ടൈറ്റിൽ (ആലിം / ഫാളിൽ), ഫീസ്: 6,500/, സീറ്റുകൾ: 15. അപേക്ഷ ഫോം വകുപ്പിന്റെ
ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25. വിശദവിവരങ്ങൾക്ക് ഫോൺ- 04712308846 / 9747318105





Email
Facebook
Whatsapp
Linked In
Telegram