തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയിലെ പെന്ഷന്, കുടുംബ പെന്ഷന് വാങ്ങുന്ന മെഡിസെപ് ഗുണഭോക്താക്കളുടെ തിരുത്തല്‍ വരുത്തിയ പട്ടിക സര്‍വകലാശാലാ വെബ്സൈറ്റിലെ പെന്‍ഷനേഴ്സ് സ്പോട്ടില്‍ ലഭ്യമാണ്. എല്ലാ ഗുണഭോക്താക്കളും പട്ടിക പരിശോധിച്ച് ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പാക്കണം. തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ഫിനാന്‍സ് എന്‍പിഎസ് വിഭാഗത്തെ അറിയിക്കേണ്ടതാണ്.
ടെക്നിക്കല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കട്ട് സര്‍വകലാശാലയിലെ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്കിയവരില് യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ നാലിന് നടക്കും. സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.
പിഎച്ച്ഡി ഒഴിവ്
കാലിക്കട്ട് സര്‍വകലാശാലാ നാനോസയന്‍സ് ആൻഡ് ടെക്നോളജി പഠനവകുപ്പില്‍ ദേശീയ, സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെയോ സമാനസ്ഥാപനങ്ങളുടെയോ ഫെലോഷിപ്പ് ലഭിച്ചവര്‍ക്ക് പിഎച്ച്ഡി അവസരം. അസി. പ്രഫസര്‍ ഡോ. ഇ.എസ്. ഷിബുവിന് കീഴില്‍ ഒരൊഴിവാണുള്ളത്. "പ്രിസിഷന്‍ നാനോ പ്രോബ്സ് ഫോര്‍ ഇലക്ട്രോ ആൻഡ് ഫോട്ടോ കാറ്റലിസ്റ്റ് ' എന്നതാണ് ഗവേഷണ മേഖല. താത്പര്യമുള്ളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റയും യോഗ്യതാ രേഖകളും അയക്കണം. നവംബര്‍ മൂന്നിന് രാവിലെ പത്തിന് പഠനവകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എഫ്വൈയുജിപി ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2024 റഗുലര്‍ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ഒക്ടോബര്‍ 28 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 31 വരെയും 255 രൂപ പിഴയോടെ നവംബര്‍ നാല് വരെയും അപേക്ഷിക്കാം. ഫോണ്‍: 9400498353.
പരീക്ഷാടൈംടേബിള്‍
ഒന്നാം സെമസ്റ്റര്‍ സിയു എഫ്വൈയുജിപി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷകളും നവംബര്‍ 2024 റഗുലര്‍ പരീക്ഷകളും നവംബര്‍ 14ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
ഇഎംഎംആര്സിയിലെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ വിദ്യാര്‍ഥികള്‍ക്കുള്ള (2024 അഡ്മിഷന്) ജൂലൈ 2025 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.
പത്താം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി (ഹോണേഴ്സ്) (2011 സ്കീം - 2019, 2020 അഡ്മിഷന്) എക്സ്റ്റേണല്‍ വൈവ റഗുലര്‍ / സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷ, മൂന്നുവര്‍ഷ എല്‍എല്‍ബി ആറാം സെമസ്റ്റര്‍ (2015 സ്കീം - 2019-2020 അഡ്മിഷന്) റഗുലര്‍ / സപ്ലിമെന്ററി ഏപ്രില്‍ 2025 പരീക്ഷകളുടെ ടൈംടേബിള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
നവംബര്‍ 12ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളജ് വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി 2019 സ്കീം) സെപ്റ്റംബര്‍ 2025, വിദൂരവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 26-ലേക്ക് മാറ്റി. പുതുക്കിയ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഏപ്രില്‍ 2025 ലെ രണ്ടാം സെമസ്റ്റര്‍ ബിഎസ്സി /ബിസിഎ - സിബിസിഎസ്എസ് (സപ്ലിമെന്ററി) പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ (2014 പ്രവേശനം, 2009 സ്കീം) പാര്‍ട്ട് ടൈം ബിടെക് ആറാം സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷ നവംബര്‍ 24ന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram