പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബിഎഎൽഎൽബി (റഗുലർ, സപ്ലിമെന്ററി) നവംബർ 2025 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
തിയതി നീട്ടി
മൂന്നാം സെമസ്റ്റർ എഫ്വൈയുജി, എഫ് വൈഐഎം പ്രോഗ്രാം നവംബർ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും ഫീസ് അടക്കുന്നതിനുമുള്ള അവസാന തിയതി പിഴയില്ലാതെ 17.10.2025 വരെയും പിഴയോടുകൂടി 18.10.2025 വരെയുമായി പുനഃക്രമീകരിച്ചു.
പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം ഗ്രേഡ് കാർഡ് വിതരണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ സ്കീമിൽ 2022 പ്രവേശനം(റഗുലർ), 2019 പ്രവേശനം( സപ്ലിമെന്ററി), 2011 മുതൽ 2018 വരെ പ്രവേശനം (വിദൂര വിദ്യാഭ്യാസം, മേഴ്സി ചാൻസ്) ഗവ: കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത് ബിഎ, ബിബിഎ, ബികോം ഡിഗ്രി പരീക്ഷ എഴുതിയ വിദ്യാർഥികളുടെയും, ഗ്രേഡ് കാർഡുകൾ 16-10-2025 ന് കണ്ണൂർ സർവകലാശാല മാനന്തവാടി കാന്പസിൽ രാവിലെ 10.30 മുതൽ ഉച്ച കഴിഞ്ഞ് മൂന്നു വരെ വിതരണം ചെയ്യും.
ഹാൾ ടിക്കറ്റ്, സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം വിദ്യാർഥികൾ നേരിട്ട് ഹാജരാകണം . നേരിട്ട് ഹാജരാകാത്ത വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ മറ്റുള്ളവരുടെ കൈവശം നൽകുന്നതല്ല.
കോളജ് മാറ്റം , പുനഃപ്രവേശനം
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2025-26 അക്കാഡമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, കോളജ് മാറ്റത്തോട് കൂടിയുള്ള പുനഃ പ്രവേശനം എന്നിവയും ബിഎഡ് പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം സർവകലാശാല വകുപ്പുകളിലെ ഇന്റഗ്രേറ്റഡ് എഫ് വൈഐഎംപി പ്രോഗ്രാമിന്റെയും ബിഎഡ് സെന്ററുകളിലെ ബി.എഡ് പ്രോഗ്രാമിന്റെ നാലാം സെമെസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ് എംകോമിന്റെയും മൂന്നു വർഷ എൽഎൽബിയുടെ ആറാം സെമെസ്റ്ററിലേക്കും ബിഎ എൽഎൽബി പ്രോഗ്രാമിന്റെ നാല്, ആറ്, എട്ട്, 10 സെമസ്റ്ററുകളിലേക്കുള്ള പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. പുനഃപ്രവേശനത്തിനായി ഒക്ടോബര് 21 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in - certificate portal). നിശ്ചിത തീയതിക്കകം ലഭിക്കാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കും.
ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി ഡിപ്ലോമ പ്രോഗ്രാം: 31 വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയിലെ ഐടി പഠന വകുപ്പിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി എന്നീ നൂതന കോഴ്സുകളുടെ 2025 - 26 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർഥികളെ പര്യാപ്തമാക്കുന്നതാണ് കോഴ്സ്. ഡാറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എൻജിനിയർ തുടങ്ങിയ മേഖലകളിലും, സൈബർ സൈക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റി എൻജിനിയർ, ഫോറൻസിക് അനലിസ്റ്റ്, എത്തിക്കൽ ഹാക്കിംഗ്, സൈക്യൂരിറ്റി ഓഡിറ്റർ തുടങ്ങിയ ഐടി സൈക്യൂരിറ്റി മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കോഴ്സ് നടത്തുന്നത്. ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ദ പരിശീലനവും നൽകും. രണ്ടാമത്തെ സെമെസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ഒരുക്കും. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ നടക്കുന്ന ക്ലാസുകൾ കൂടാതെ, ഡാറ്റാ സയൻസ്, സൈബർ സൈക്യൂരിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ദരുടെ സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്ക് കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും യൂണിവേഴ്സ്റ്റി, അല്ലെങ്കിൽ മറ്റ് സ്ഥാപനത്തിൽ നിന്നോ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം , ബിബിഎ, ബികോം, ബിഎ ഇക്കണോമിക്സ്, ബിസിഎ, ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ ) / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയാണ് അടിസ്ഥാന യോഗ്യത. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല, സ്ഥാപനത്തിൽ നിന്നോ പ്ലസ് ടുതലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം, ബിസിഎ, ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ ), ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. വിശദാംശങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).





Email
Facebook
Whatsapp
Linked In
Telegram