സർവകലാശാലാ പഠനവകുപ്പുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള വിവിധ എംഎ, എംഎസ്‌സി (സിസിഎസ്എസ്) ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 10, 11 തീയതികളിൽ നടക്കും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (പിജി - സിബിസിഎസ്എസ് - 2022 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (പിജി - എസ്ഡിഇ - സിബിസിഎസ്എസ് - 2022, 2023 പ്രവേശനം) എംഎ, എംഎസ്‌സി, എംകോം നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ ഒക്ടോബർ 30 വരെയും 200/- രൂപ പിഴയോടെ നവംബർ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 16 മുതൽ ലഭ്യമാകും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംഎ - ഇംഗ്ലീഷ്, ഹിസ്റ്ററി, ഡെവലപ്മെന്‍റ് ഇക്കണോമിക്സ് ഏപ്രിൽ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബിടെക് / പാർട്ട് ടൈം ബിടെക് (2000 സ്‌കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram