അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എംസിഎ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2025 പരീക്ഷകൾ 19.11.2025 ന് ആരംഭിക്കും. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ
04.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം (എഫ്വൈയുജിപി -റെഗുലർ/എഫ്വൈയുജി പി / സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (നവംബർ 2025 ), മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ 19.11.2025 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (നവംബർ 2025) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
നീന്തൽ പരിശീലകനെ ആവശ്യമുണ്ട്
മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്വിമ്മിംഗ് പൂളിലേക്ക് നീന്തൽ പരിശീലകനെയും സ്വിമ്മിംഗ് പൂൾ ടെക്നിഷ്യനെയും നിയമിക്കുന്നതിന് സർവകലാശാല അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ 29 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.





Email
Facebook
Whatsapp
Linked In
Telegram