തൃശൂരില്‍ കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് സര്‍വകലാശാലയുടെ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ എംഎസ്സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രഫസറെ നിയമിക്കുന്നു. ഇലക്ടീവ് വിഷയങ്ങളായ ബയോളജി, സെറോളജി, ഡിഎന്‍എ പ്രൊഫൈലിംഗ് എന്നിവയാണ് പഠിപ്പിക്കേണ്ട വിഷയങ്ങള്‍. 29ന് രാവിലെ 10.30ന് കാലിക്കട്ട് സര്‍വകലാശാലാ കാമ്പസിലെ ലൈഫ് സയന്‍സ് പഠനവകുപ്പിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 15 വര്‍ഷത്തില്‍ കുറയാത്ത സേവനമുള്ള വിമുക്തഭടനായിരിക്കണം. പ്രായം അമ്പത് വയസില്‍ കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. സര്‍വകലാശാലാ എൻജിനീയറിംഗ് കോളജിന്റെ വെബ്സൈറ്റ് വഴി (iet.uoc.ac.in) അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ അഞ്ച്.
വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി
കാലിക്കട്ട് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന് നിയമനത്തിന് ഒക്ടോബര്‍ 30ന് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ പത്തിലേക്ക് മാറ്റി. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം രാവിലെ ഒമ്പതരക്ക് ഭരണകാര്യാലയത്തില്‍ ഹാജരാകണം.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ ബികോം, ബിബിഎ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ബിആര്‍ക് (2015, 2016 പ്രവേശനം, 2017 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷകളുടെയും 2022 പ്രവേശനം മെയ് 2025 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍, സപ്ലിമെന്ററി (2023, 2024 പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എംഎ അറബിക് (സിസിഎസ്എസ് -2022 പ്രവേശനം) ഏപ്രില്‍ 2025 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബിആര്‍ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റര്‍ ബിആര്‍ക് (2014 പ്രവേശനം) സെപ്റ്റംബര്‍ 2024, (2015 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം നവംബര്‍ മൂന്ന്, നവംബര്‍ 19, നവംബര്‍ 11 തീയതികളില്‍ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.
എംബിഎ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ കോഴ്സ് പൂര്‍ത്തീകരിച്ചതും എല്ലാ അവസരങ്ങളും നഷ്ടമായതുമായവര്ക്ക് ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്) ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ് ആൻഡ് ഹെല്‍ത് കെയര്‍ മാനേജ്മെന്റ് (2019 പ്രവേശനം), എംബിഎ ഫുള്‍ടൈം/ പാര്‍ട്ട് ടൈം (2019 പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷകള്‍ക്ക് പിഴയില്ലാതെ നവംബര്‍ 17 വരെ രജിസ്റ്റര്‍ ചെയ്യാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റില്‍. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.





Email
Facebook
Whatsapp
Linked In
Telegram