സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന PG Diploma in Data Science and Analytics, PG Diploma in Cyber Security, PG Diploma in Geoinformatics for Spatial Planning and PG Diploma in Yoga Education എന്നി പ്രോഗ്രാമുകളിലേക്ക് സർവകലാശാല വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള സമയ പരിധി 31 ന് വൈകുന്നേരം അഞ്ചുവരെയായി ദീർഘിപ്പിച്ചു.
യൂജിസി - നെറ്റ് 2025 പരീക്ഷാ പരിശീലനം
മാനവിക വിഷയങ്ങളിൽ യുജിസി 2025 ഡിസംബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകുന്നതാണ്.
താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 22നു മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 04972703130.
ഹാൾടിക്കറ്റ്
ഒക്ടോബർ13 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ-FYUGP പാറ്റേൺ -2024 അഡ്മിഷൻ-) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ K –Reap സോഫ്റ്റ് വെയർ Student Login ൽ ലഭ്യമാണ്. രണ്ടാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രെജിസ്ട്രേഷൻ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് -(2020-2023 അഡ്മിഷനുകൾ) ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടി ക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 മുതൽ (വെള്ളി 9.30 ന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ട താണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണം.
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒമ്പതാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി),നവംബർ 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്
പരീക്ഷാ ഫലം
പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) ബിഎ /ബി കോം /ബിബിഎ ബിരുദ (നവംബർ 2024) ,പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മാർക്ക്ലിസ്റ്റിന്റെ പകർപ്പെടുത്ത് സൂക്ഷിക്കേണ്ടതാണ് . പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓൺലൈൻ അപേക്ഷകൾ 18 വരെ സ്വീകരിക്കുന്നതാണ്.





Email
Facebook
Whatsapp
Linked In
Telegram