രണ്ടാം സെമസ്റ്റർ ബിഎസ്സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഓഗസ്റ്റ് 2025 പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷ 17 ന് രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും നെടുമങ്ങാട് ഗവ: കോളജിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തുന്ന മൂന്നും, നാലും സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (ടഉഋ 2023 അഡ്മിഷൻ റെഗുലർ, 2022 & 2021 അഡ്മിഷൻ സപ്ലിമെന്ററി, 2017 മുതൽ 2020 അഡ്മിഷൻ മേഴ്സിചാൻസ്) ഒക്ടോബർ 2025 ഡിഗ്രി പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. പ്രോജക്ട്/ വൈവാവോസി/ കോംപ്രിഹൻസീവ് വൈവാവോസി/ ലാബ് എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
റെഗുലർ ബിടെക് നാലാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന രണ്ടാം സെമസ്റ്റർ (ഓഗസ്റ്റ് 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) ബിടെക്ക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram