Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Kozhikode

Kozhikode

കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാ​ലി​ന്യ​നീ​ക്കം : ജി​പി​എ​സ് നി​ര്‍​ബ​ന്ധ​മാ​ക്കി സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ജി​പി​എ​സ് അ​ധി​ഷ്ഠി​ത ഓ​ണ്‍​ലൈ​ന്‍ ട്രാ​ക്കിം​ഗ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. മാ​ലി​ന്യം നീ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ etracks.kerala.gov.in എ​ന്ന വെ​ബ് പോ​ര്‍​ട്ട​ലി​ലും സു​ര​ക്ഷാ​മി​ത്ര ആ​പ്പി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്ക​ണം. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട​ര്‍ ആ​പ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി ആ​പ് എ​ന്നീ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളും സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നു​ള്ള ബ​യോ മെ​ഡി​ക്ക​ല്‍ വേ​സ്റ്റ് ത​മി​ഴ്‌​നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി ത​ട്ടി​യ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് നാ​ഷ​ണ​ല്‍ ഗ്രീ​ന്‍ ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ജി​പി​എ​സ് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.
സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള ജി​പി​എ​സ് ഘ​ടി​പ്പി​ക്ക​ണം.

മാ​ലി​ന്യ ഉ​ത്പാ​ദ​ക​ന്‍ മു​ത​ല്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍ വ​രെ​യു​ള്ള മു​ഴു​വ​ന്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ര​ക്രി​യ​യും ജി​പി​എ​സ് സ​ഹാ​യ​ത്തോ​ടെ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക, മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ക എ​ന്നി​വ​യാ​ണ് ഈ ​സം​വി​ധാ​ന​ത്തി​ന്‍റെ ല​ക്ഷ്യം. സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് റൂ​ള്‍​സ്, പ്ലാ​സ്റ്റി​ക് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് റൂ​ള്‍​സ്, ഇ-​വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് റൂ​ള്‍​സ്, ഹ​സാ​ര്‍​ഡ​സ് ആ​ന്‍​ഡ് അ​ദ​ര്‍ വേ​സ്റ്റ് റൂ​ള്‍​സ് എ​ന്നി​വ പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ നോ​ണ്‍-​ബ​യോ​ഡീ​ഗ്രേ​ഡ​ബി​ള്‍ വേ​സ്റ്റ്, റി​ഫ്യൂ​സ് ഡി​റൈ​വ്ഡ് ഫ്യൂ​വ​ല്‍, ഇ-​വേ​സ്റ്റ്, ഹ​സാ​ര്‍​ഡ​സ് വേ​സ്റ്റ് എ​ന്നി​വ മാ​ത്ര​മേ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ.

ബ​യോ​മെ​ഡി​ക്ക​ല്‍ വേ​സ്റ്റ്, ബ​യോ​ഡീ​ഗ്രേ​ഡ​ബി​ള്‍ വേ​സ്റ്റ് എ​ന്നി​വ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ല. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ഥോ​റി​റ്റി വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കും. അ​തി​ര്‍​ത്തി ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി പൊ​ല്യൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​സ്ഥാ​പി​ക്കും.വാ​ഹ​ന​ങ്ങ​ളി​ല്‍ ക​യ​റ്റു​ന്ന മാ​ലി​ന്യം എ​വി​ടെ​യാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നും ഏ​തെ​ല്ലാം റൂ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നു​മു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ജി​പി​എ​സ് സം​വി​ധാ​ന​ത്തി​ലൂ​ടെ മ​ന​സി​ലാ​ക്കാ​നാ​കും.

District News

പ​ഴ​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ കോ​ന്നാ​ട് ബീ​ച്ചി​ല്‍ ത​ള്ളു​ന്നു; പ്ര​തി​ഷേ​ധ​മു​യ​രു​ന്നു

കോ​ഴി​ക്കോ​ട്: ബീ​ച്ചി​ല്‍ ഫു​ഡ് സ്ട്രീ​റ്റ് തു​ട​ങ്ങി​യ​തോ​ടെ അ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പ​ഴ​കി​യ​തും ദ്ര​വി​ച്ചു തു​ട​ങ്ങി​യ​തു​മാ​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ കോ​ര്‍​പ​റേ​ഷ​ന്‍ പി​ടി​ച്ചെ​ടു​ത്ത് കോ​ന്നാ​ട് ബീ​ച്ചി​ല്‍ ത​ള്ളു​ന്ന​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. 90 ഉ​ന്തു​വ​ണ്ടി​ക​ള്‍​ക്കാ​ണ് ബീ​ച്ചി​ല്‍ അ​നു​മ​തി​യു​ള്ള​ത്. അ​വ​യി​ല്‍ പ​കു​തി​യി​ല്‍ താ​ഴെ മാ​ത്ര​മെ രം​ഗ​ത്തു​ള്ളൂ.

എ​ന്നാ​ല്‍, ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഉ​ന്തു​വ​ണ്ടി​ക​ള​ല്ലാ​ത്ത​വ അ​നു​വ​ദി​ക്കി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഴ​യ​വ​ണ്ടി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത് മാ​റ്റി​യ​ത്. ഫു​ഡ് സ്ട്രീ​റ്റ് ഉ​ദ്ഘാ​ട​നം ന​ട​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം മു​ത​ല്‍ കോ​ന്നാ​ട് ബീ​ച്ചി​ല്‍ പ​ഴ​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി​ച്ചി​രു​ന്നു. ഇ​വി​ടെ ക​ച്ച​വ​ട​ക്കാ​ര്‍ ത​മ്പ​ടി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. കോ​ന്നാ​ട് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ന​ശി​പ്പി​ക്കാ​ന്‍ ഇ​ത് ഇ​ട​യാ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ സം​ശ​യി​ക്കു​ന്നു. ത​ള്ളി​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

എ​വി​ടെ​നി​ന്നോ വ​രു​ന്ന ആ​ളു​ക​ളാ​ണ് പു​തി​യ ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത ക​ട ഇ​വി​ടെ കൊ​ണ്ടു​പോ​യി ഇ​ടു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. വ​ണ്ടി​ക​ള്‍ എ​ത്ര​യും പെ​ട്ട​ന്ന് ഇ​വി​ടെ​നി​ന്ന് എ​ടു​ത്തു മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ വ​ന്‍​പ്ര​ക്ഷോ​ഭം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യി കാ​മ്പു​റം സ്‌​നേ​ഹ​തീ​രം റ​സി​ഡ​ന്‍​സി സെ​ക്ര​ട്ട​റി ഹ​ര്‍​ഷ​ന്‍ കാ​മ്പു​റം, പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഉ​ന്തു​വ​ണ്ടി​ക​ള്‍​ക്ക് മ​റ​വി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ കോ​ന്നാ​ട് ബീ​ച്ച് കൈ​യ​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ പ​രി​സ​ര​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. നേ​ര​ത്തെ കോ​ന്നാ​ട് ബീ​ച്ചി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു.

വി​വാ​ഹ​ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും ഇ​വി​ടെ ത​ള്ളി​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ല്‍ കാ​ര​ണം അ​തി​ന് ശ​മ​നം വ​ന്നു. അ​പ്പോ​ഴാ​ണ് ഉ​ന്തു​വ​ണ്ടി​ക​ള്‍ ഒ​ന്നി​ച്ച് ത​ള്ളു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഫു​ഡ് സ്ട്രീ​റ്റ് പ​രി​സ​ര​ത്ത് പ​ഴ​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍. പ​ഴ​യ ഉ​ന്തു​വ​ണ്ടി​ക​ള്‍ വ​യ്ക്കു​ന്ന​തി​ന് കോ​ര്‍​പ​റേ​ഷ​ന്‍ ത​ന്നെ സം​വി​ധാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

District News

‌ഇ​നി അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ജി​ല്ല : ച​രി​ത്ര നേ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് കോ​ഴി​ക്കോ​ട്

6,773 കു​ടും​ബ​ങ്ങ​ളെ​യാ​ണ് ജി​ല്ല​യി​ല്‍ അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​ക്കി​യ​ത്

കോ​ഴി​ക്കോ​ട്: അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ജി​ല്ല​യെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കോ​ഴി​ക്കോ​ട്. ന​വം​ബ​ര്‍ ഒ​ന്നി​ന് കേ​ര​ള​ത്തെ അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

28ന് ​രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് എ​സ്.​കെ. പൊ​റ്റ​ക്കാ​ട് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ അ​തി​ദാ​രി​ദ്ര്യ​മു​ക്ത ജി​ല്ല പ്ര​ഖ്യാ​പ​നം നി​ര്‍​വ​ഹി​ക്കും. ഇ​തോ​ടൊ​പ്പം ഒ​രു തൈ ​ന​ടാം കാ​മ്പ​യി​ന്‍ ജി​ല്ല​യി​ല്‍ ല​ക്ഷ്യം കൈ​വ​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. സ​മ്പൂ​ര്‍​ണ ജ​ല​ബ​ജ​റ്റ് ജി​ല്ലാ പ്ര​ഖ്യാ​പ​ന​വും കോ​ര്‍​പ​റേ​ഷ​ന്‍റെ ജ​ല​ബ​ജ​റ്റ് പ്ര​കാ​ശ​ന​വും അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.

സ​മ്പൂ​ര്‍​ണ പ​ച്ച​ത്തു​രു​ത്ത് ജി​ല്ലാ പ്ര​ഖ്യാ​പ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി നി​ര്‍​വ​ഹി​ക്കും. മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് പ്ര​കാ​ശ​നം ചെ​യ്യും.

2021-22ല്‍ ​ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​വേ ന​ട​ത്തി​യ​പ്പോ​ള്‍ 6,773 കു​ടും​ബ​ങ്ങ​ളെ​യാ​ണ് അ​തി​ദ​രി​ദ്ര​രാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ഇ​വ​ര്‍​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ഏ​ജ​ന്‍​സി​ക​ളു​ടെ​യു​മെ​ല്ലാം സ​ഹാ​യ​ത്തോ​ടെ ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും വ​രു​മാ​ന സം​രം​ഭ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ പാ​ര്‍​പ്പി​ട​വും ഒ​രു​ക്കി​യാ​ണ് ല​ക്ഷ്യ​ത്തി​ലേ​ക്ക് മു​ന്നേ​റി​യ​ത്.

1,816 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണ​വും 4,775 പേ​ര്‍​ക്ക് മ​രു​ന്നും 579 കു​ടും​ബ​ങ്ങ​ള്‍​ക്ക് പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​വും 73 പേ​ര്‍​ക്ക് ആ​രോ​ഗ്യ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും 513 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​മാ​ന​വും 2,050 കു​ടും​ബ​ങ്ങ​ള്‍​ക്ക് പാ​ര്‍​പ്പി​ട​വും ഒ​രു​ക്കി. ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം ഇ​തി​ന​കം അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം ന​ട​ത്തി​ക്ക​ഴി​ഞ്ഞു.

District News

യു​ഡി​എ​ഫ് വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​ക്ക് തു​ട​ക്ക​മാ​യി

തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​ക്ക് ആ​ന​ക്കാം​പൊ​യി​ലി​ൽ തു​ട​ക്ക​മാ​യി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ, തി​രു​വ​ന്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ണ് പ​താ​ക കൈ​മാ​റി യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജെ. ടെ​ന്നി​സ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബോ​സ് ജേ​ക്ക​ബ്, ബാ​ബു ക​ള​ത്തൂ​ർ, ഷൗ​ക്ക​ത്ത് കൊ​ല്ല​ള​ത്തി​ൽ, ഷി​നോ​യ് അ​ട​ക്കാ​പ്പാ​റ, മി​ല്ലി മോ​ഹ​ൻ, മ​നോ​ജ് വാ​ഴെ​പ്പ​റ​മ്പി​ൽ, രാ​ജു അ​മ്പ​ല​ത്തി​ങ്ക​ൽ, അ​സ്ക്ക​ർ ചെ​റി​യ​മ്പ​ലം, മ​ഞ്ജു ഷി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​ഹോ​ദ​യ ക​ലോ​ത്സ​വം: സി​ൽ​വ​ർ ഹി​ൽ​സ് കി​രീ​ടം നി​ല​നി​ർ​ത്തി

കോ​ഴി​ക്കോ​ട്: മ​ല​ബാ​ർ സ​ഹോ​ദ​യ കോം​പ്ല​ക്സ് കോ​ഴി​ക്കോ​ട് ജി​ല്ലാ സി​ബി​എ​സ്‌​സി സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ളി​ന് വ​ൻ വി​ജ​യം.

മൊ​ത്തം എ​ണ്ണൂ​റ്റ​ൻ​പ​തി​ലേ​റെ പോ​യ​ന്‍റു​ക​ൾ എ​ന്ന ച​രി​ത്ര നേ​ട്ട​ത്തോ​ടെ​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ ജി​ല്ലാ കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. ചെ​ത്തു​ക​ട​വ് കെ​പി​സി​എം ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മൊ​ത്തം 857 പോ​യ​ന്‍റു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യാ​ണ് സി​ൽ​വ​ർ ഹി​ൽ​സ് പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.

808 പോ​യി​ന്‍റ് നേ​ടി ദേ​വ​ഗി​രി സി​എം​ഐ സ്കൂ​ൾ ര​ണ്ടാ​മ​തെ​ത്തി​യ​പ്പോ​ൾ 619 പോ​യി​ന്‍റു​മാ​യി ചേ​വാ​യൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ 67 സ്കൂ​ളു​ക​ളി​ൽ നി​ന്ന് നാ​ല് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 3900 വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഐ​ടി ഫെ​സ്റ്റ്, ഓ​ഫ് സ്റ്റേ​ജ്, പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്ട്സ്, സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ജി​ല്ലാ ക​ലോ​ത്സ​വം ന​ട​ന്ന​ത്.

District News

ക​ണ്ണ​ട​ച്ച് ഹൈ​മാ​സ് ലൈ​റ്റ്; പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് ലീ​ഗ്

പേ​രാ​മ്പ്ര: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു ക​ക്കാ​ട് ബൈ​പാ​സ് റോ​ഡി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്ഥാ​പി​ച്ച ഹൈ​മാ​സ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ട് ഇ​തു​വ​രെ റി​പ്പ​യ​ർ ചെ​യ്യാ​ത്ത​ത്തി​നെ​തി​രേ ക​ക്കാ​ട് ശാ​ഖ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ചു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

കാ​രാ​റു​ക്കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള വെ​ള്ളാ​ന​ക​ളാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ മാ​റി​യി​രി​ക്കു​ന്നു​വെ​ന്നും യൂ​ത്ത് ലീ​ഗ് ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​പി. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​സി​യാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സി. അ​ഫ്സ​ൽ, എ​ൻ.​കെ. അ​സീ​സ്, ഒ.​ടി. ശം​സു​ദ്ധീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി

കൂ​ട​ര​ഞ്ഞി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി. ജോ​ലി ആ​വ​ശ്യാ​ർ​ഥം മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പോ​ലും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി നീ​ക്കി​യ​താ​യാ​ണ് ആ​രോ​പ​ണം.

ജോ​ലി ആ​വ​ശ്യാ​ർ​ഥം പോ​ണ്ടി​ച്ചേ​രി​യി​ലു​ള്ള മ​ക​ന്‍റെ അ​ടു​ത്ത് താ​ത്ക്കാ​ലി​ക താ​മ​സ​ത്തി​ന് പോ​യ അ​മ്മ​യെ​യും 101 വ​യ​സു​ള്ള വ​ല്യ​മ്മ​യെ​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്. ക​ക്കാ​ടം​പൊ​യി​ൽ വ​ട്ട​പ്പാ​റ​യി​ൽ മ​റി​യം, മേ​രി, ജോ​യി​സ് ജോ​ൺ​സ​ൺ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് വേ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും നീ​ക്കം ചെ​യ്ത​ത്.

വോ​ട്ട് നീ​ക്കം ചെ​യ്യു​ന്ന​ത് ഒ​ഴു​വാ​ക്കാ​ൻ 101 വ​യ​സു​ള്ള മ​റി​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹി​യ​റിം​ഗി​ന് ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. വോ​ട്ട് നീ​ക്കം ചെ​യ്യി​ല്ല എ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ ശേ​ഷ​മാ​ണ് ഹി​യ​റിം​ഗ് ദി​വ​സം മ​റി​യം പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പോ​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് അ​ധി​കൃ​ത​ർ വാ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​തേ വാ​ർ​ഡി​ൽ ത​ന്നെ താ​മ​സ​മി​ല്ലാ​ത്ത വാ​ർ​ഡ് മെ​മ്പ​ർ സീ​ന ബി​ജു​വി​ന്‍റെ​യും കു​ടും​ബ​ത്തി​ലെ മ​റ്റ് മൂ​ന്ന് വോ​ട്ടു​ക​ളും വാ​ർ​ഡി​ൽ താ​മ​സം ഉ​ണ്ട് എ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ണ്ടാ​ക്കി പ​ട്ടി​ക​യി​ൽ നി​ല​നി​ർ​ത്തി​യ​താ​യും ആ​രോ​പ​ണം ഉ​ണ്ട്.

District News

ചെ​മ്പൈ സം​ഗീ​തോ​ത്സ​വ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

കോ​ഴി​ക്കോ​ട്: സം​ഗീ​താ​ർ​ച്ച​ന​യാ​ൽ ചെ​മ്പൈ സ്വാ​മി​ക​ൾ​ക്ക് ശ്ര​ദ്ധാ​ജ്ഞ​ലി നേ​ർ​ന്നും മു​തി​ർ​ന്ന സം​ഗീ​ത​ജ്ഞ​രെ ആ​ദ​രി​ച്ചും ചെ​മ്പൈ സം​ഗീ​തോ​ത്സ​വ സു​വ​ർ​ണ ജൂ​ബി​ലി പ്രൗ​ഢ​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​സ​രി ഭ​വ​നി​ൽ ന​ട​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​ന​ഞ്ച് ദി​വ​സം തു​ട​ർ​ച്ച​യാ​യി മൂ​വാ​യി​ര​ത്തി​ലേ​റെ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന സം​ഗീ​തോ​ത്സ​വം ഗു​രു​വാ​യൂ​ർ ചെ​മ്പൈ സം​ഗീ​തോ​ത്സ​വ​മ​ല്ലാ​തെ ഏ​ഷ്യ​യി​ൽ വേ​റെ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന​ത്ത് ആ​റു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ അ​ഞ്ചാ​മ​ത്തേ​താ​യി​രു​ന്നു കോ​ഴി​ക്കോ​ട്ടേ​ത്.

സാ​ധ​കം സം​ഗീ​ത സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. പി.​കെ. കേ​ര​ള​വ​ർ​മ്മ സാ​മൂ​തി​രി രാ​ജ വി​ശി​ഷ്ട സാ​ന്നി​ധ്യ​മാ​യി പ​ങ്കെ​ടു​ത്തു. പ്ര​ശ​സ്ത ക​ലാ​നി​രൂ​പ​ക​ൻ എം.​ജെ ശ്രീ ​ചി​ത്ര​ൻ ചെ​മ്പൈ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം: ജി​ല്ലാ വി​ക​സ​ന സ​മി​തി

കോ​ഴി​ക്കോ​ട്: ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ച റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും അ​നി​ശ്ചി​താ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ വി​ക​സ​ന വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യം.

ജി​ല്ല​യി​ല്‍ എ​ല്ലാ​യി​ട​ത്തും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ളി​ച്ച റോ​ഡു​ക​ള്‍ ശോ​ച്യാ​വ​സ്ഥ​യി​ലാ​യ​തി​നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ക​രാ​റു​കാ​ര്‍ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

പെ​രി​ഞ്ചേ​രി ക​ട​വ് റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ പ്ര​വൃ​ത്തി തു​ലാ​വ​ര്‍​ഷം ക​ഴി​ഞ്ഞ​യു​ട​ന്‍ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും ലോ​ക​നാ​ര്‍​കാ​വ് മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി ജ​നു​വ​രി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

ബ​ജ​റ്റി​ല്‍ ആ​റ് കോ​ടി രൂ​പ അ​നു​വ​ദി​ച്ച കു​റ്റി​യൂ​ട്ട് ബൈ​പാ​സി​ന്‍റെ​യും വാ​ണി​മേ​ല്‍ പു​ഴ​യു​ടെ സ്വാ​ഭാ​വി​ക​ത വീ​ണ്ടെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി​യു​ടെ​യും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ.​കെ. വി​ജ​യ​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. എ​യിം​സി​ന് വേ​ണ്ടി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ വി​ല എ​ത്ര​യും വേ​ഗം നി​ര്‍​ണ​യി​ക്കാ​ന്‍ കെ.​എം. സ​ച്ചി​ന്‍ ദേ​വ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​രാ​ച്ചു​ണ്ട് വ​നാ​തി​ര്‍​ത്തി​യി​ല്‍ 20 കി​ലോ​മീ​റ്റ​ര്‍ ഹാ​ങ്ങിം​ഗ് ഫെ​ന്‍​സിം​ഗ്‌ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ റി​പ്പോ​ര്‍​ട്ട് അ​ടു​ത്ത വി​ക​സ​ന സ​മി​തി​യി​ല്‍ വെ​ക്കാ​നും ന​മ്പി​കു​ളം ഇ​ക്കോ ടൂ​റി​സം പ്ര​വൃ​ത്തി, കൂ​ട്ടാ​ലി​ട ടൗ​ണ്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി എ​ന്നി​വ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കാ​നും എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ഒ​ടു​മ്പ്ര പേ​ള്‍ പാ​ര്‍​ക്ക് ഒ​ന്നി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ ഉ​ന്ന​യി​ച്ചു.

ദേ​ശീ​യ​പാ​ത 766ലെ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ര​പ്പു​ഴ​യി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന രീ​തി​യി​ലു​ള്ള ക​രി​ങ്ക​ല്‍ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്യാ​ന്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ര്‍​ത്ത് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വി​ക​സ​ന സ​മി​തി​യി​ല്‍ എ​ഡി​എം സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. ര​ത്‌​നേ​ഷ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

District News

തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ദ​സ്

തി​ക്കോ​ടി: 2031 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​നം കൈ​വ​രി​ക്കേ​ണ്ട വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളെ കു​റി​ച്ച് ജ​ന​ഹി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് വി​ക​സ​ന സ​ദ​സു​ക​ളി​ലൂ​ടെ​യെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍.

തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല സ​മ​ദ് അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഭൂ​മി വി​ട്ടു​ന​ല്‍​കി​യ​വ​രെ​യും ഹ​രി​ത ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. റി​സോ​ഴ്സ് പേ​ഴ്‌​സ​ണ്‍ പി.​കെ. ഷി​ജു സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റെ​യും സെ​ക്ര​ട്ട​റി ഇ​ന്‍-​ചാ​ര്‍​ജ് എം.​ടി. വി​നോ​ദ​ന്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ക​സ​ന നേ​ട്ട​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

അ​ക​ലാ​പ്പു​ഴ കോ​ള്‍​നി​ല-​ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക, പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും റോ​ഡ് സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്തു​ക, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണം കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ പൊ​തു​ജ​നാ​വ​ബോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക, പ​യ്യോ​ളി സി​എ​ച്ച്സി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ക തു​ട​ങ്ങി​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ല്‍ ഉ​യ​ര്‍​ന്നു.

District News

പി​എം ശ്രീ ​പ​ദ്ധ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം

കൂ​രാ​ച്ചു​ണ്ട്: പി​എം ശ്രീ ​പ​ദ്ധ​തി കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ കെ​എ​സ്‌​യു ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സം​ഗ​മ​വും ന​ട​ത്തി.

കേ​ര​ള​ത്തി​ലെ ക്ലാ​സ് മു​റി​ക​ൾ സം​ഘ പ​രി​വാ​ർ നി​ർ​മി​ത ച​രി​ത്രം പ​ഠി​ക്കേ​ണ്ടു​ന്ന ഇ​ട​ങ്ങ​ൾ ആ​ക്കി മ​തേ​ത​ര കേ​ര​ള​ത്തെ ആ​ർ​എ​സ്എ​സ് ശ​ക്തി​ക്ക് അ​ടി​യ​റ​വ് പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് കേ​ര​ള ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ മ​ത നി​ര​പേ​ക്ഷ കേ​ര​ളം ചെ​റു​ത്തു തോ​ൽ​പി​ക്കു​മെ​ന്നും കെ​എ​സ്‌​യു പ്ര​സ്ഥാ​വി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​യി​സ് ന​ടു​വ​ണ്ണൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൽ ക​ല്ല​ട, ഇ.​എം. ആ​സി​ൽ, ആ​കാ​ശ് കാ​യ​ണ്ണ, വി​ഷ്ണു പ​ന​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രാ​ച്ചു​ണ്ട്: കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​ന​യം അ​ട്ടി​മ​റി​ക്കു​വാ​ൻ പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ൽ കൂ​രാ​ച്ചു​ണ്ടി​ൽ യൂ​ത്ത് ലീ​ഗും, എം​എ​സ്എ​ഫും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം വി.​എ​സ്‌. ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ജി​ൻ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​കെ. ന​വാ​സ്, സി​റാ​ജ് പാ​റ​ച്ചാ​ലി​ൽ, സാ​ദി​ഖ് ക​രേ​ചാ​ള​ക്ക​ൽ, ഒ.​കെ. റി​ഷ​ൽ, ഷൗ​ക്ക​ത്ത് ക​ക്കാ​ട്ടു​മ്മ​ൽ, വി.​എ​സ്. സൈ​ഫു​ദ്ദീ​ൻ, ഷ​ഹ​ൽ ആ​നി​യോ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ദൗ​ത്യം; കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു

കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി പെ​രു​മ്പു​ള​യി​ലെ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട പു​ലി​യെ പു​റ​ത്തെ​ത്തി​ച്ചു. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി കു​ര്യ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്തെ ആ​ള്‍​മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് പു​ലി വീ​ണ​ത്.

തു​ട​ർ​ന്ന് കി​ണ​റ്റി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ പു​ലി ക​യ​റു​ക​യാ​യി​രു​ന്നു. പു​ലി​യെ താ​മ​ര​ശേ​രി റേ​ഞ്ച് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും പു​ലി പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​രും ഫ​യ​ര്‍​ഫോ​ഴ്‌​സും നേ​തൃ​ത്വം ന​ൽ​കി.

Kerala

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മ​ര​ണം; മ​രി​ച്ച​ത് ചേ​ലേ​മ്പ്ര സ്വ​ദേ​ശി

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ചേ​ല​മ്പ്ര സ്വ​ദേ​ശി​യാ​യ ഷാ​ജി (51) ആ​ണ് മ​രി​ച്ച​ത്.

ഒ​രു മാ​സ​ത്തി​നി​ടെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ആ​റു പേ​രാ​ണ് മ​രി​ച്ചെ​ന്നാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ ഈ ​വ​ര്‍​ഷം ര​ണ്ടു​പേ​ര്‍ മാ​ത്ര​മാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ചി​ട്ടു​ള്ള​ത്.

എ​വി​ടെ​നി​ന്നാ​ണ് ഷാ​ജി​ക്ക് അ​ണു​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് പ​തി​നൊ​ന്നോ​ളം സം​സ്ഥാ​ന​ത്തെ വി​വ​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി ശോ​ഭ​ന(56) ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് രോ​ഗം​ബാ​ധി​ച്ച് മ​രി​ച്ച​ത്‌. വ​യ​നാ​ട് ബ​ത്തേ​രി സ്വ​ദേ​ശി ര​തീ​ഷ്, കോ​ഴി​ക്കോ​ട് ഓ​മ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്, മ​ല​പ്പു​റം ക​ണ്ണ​മം​ഗ​ലം സ്വ​ദേ​ശി റം​ല, കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ ഒ​മ്പ​ത് വ​യ​സു​കാ​രി അ​ന​യ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ അ​മീ​ബി​ക് മ​സ്തി​ഷ്‌​ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​വ​ര്‍.

Kerala

കോ​ഴി​ക്കോ​ട്ട് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം; ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ഒ​മ്പ​തു​കാ​രി​യു​ടെ സ​ഹോ​ദ​ര​ന് രോ​ഗ​ബാ​ധ

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച ഒ​ൻ​പ​ത് വ​യ​സു​കാ​രി​യു​ടെ സ​ഹോ​ദ​ര​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ഏ​ഴു​വ​യ​സു​കാ​ര​ന് ഇ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി​ക്ക് ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി. മ​ല​പ്പു​റം ചെ​ന​ക്ക​ല​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ പ​തി​നൊ​ന്നു​കാ​രി​ക്ക് ബു​ധ​നാ​ഴ്ച രോ​ഗം സ്ഥീ​രി​ക​രി​ച്ചി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട്ട് മി​ന്ന​ല്‍ ചു​ഴ​ലി; വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു; വ​ന്‍ നാ​ശ​ന​ഷ്ടം

കോ​ഴി​ക്കോ​ട്: വി​ല​ങ്ങാ​ട്, ക​ല്ലാ​ച്ചി മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കൊ​പ്പം മി​ന്ന​ല്‍​ചു​ഴ​ലി​യും. ക​ന​ത്ത കാ​റ്റി​ൽ വ​ന്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു.

നാ​ദാ​പു​രം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡ് തെ​രു​വ​ന്‍ പ​റ​മ്പ് , ചി​യ്യൂ​ര്‍ , ചീ​റോ​ത്ത് മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും വാ​ണി​മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് മേ​ഖ​ല​ക​ളി​ലു​മാ​ണ് മി​ന്ന​ല്‍ ചു​ഴ​ലി നാ​ശം വി​ത​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് കാ​റ്റ് വീ​ശി​യ​ത്.

വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ല്‍ വ​ന്‍ മ​ര​ങ്ങ​ളും തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. വീ​ടു​ക​ള്‍ മ​രം വീ​ണ് ത​ക​ര്‍​ന്നു. പ​ല വീ​ടു​ക​ളു​ടെ​യും ഓ​ടു​ക​ള്‍ പാ​റി​പ്പോ​യി. ക​ല്ലാ​ച്ചി​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ന് മു​ക​ളി​ല്‍ തെ​ങ്ങ് വീ​ണ് കാ​ര്‍ ത​ക​ര്‍​ന്നു.

വി​ല​ങ്ങാ​ട് ഉ​രു​ട്ടി , വാ​ളൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ടു​ക​ള്‍​ക്ക് മേ​ല്‍ പ​തി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ സം​ഭ​വി​ച്ച​ത്. ക​ല്ലാ​ച്ചി​യി​ല്‍ വൈ​ദ്യു​തി ബ​ന്ധ​വും താ​റു​മാ​റാ​യി.​മ​ര​ങ്ങ​ള്‍ വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു. ഇ​തോ​ടെ ഈ ​മേ​ഖ​ല ഇ​രു​ട്ടി​ലാ​യി. വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ഐ.ഐ.എം. കോഴിക്കോട് എ.ഐ.യിൽ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു

കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.

ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.

ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.

District News

കോഴിക്കോട് ചാലിയത്ത് വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ വ്യോമസേനയുടെ നിർദേശം

കോഴിക്കോട് ചാലിയത്ത് ഒരു വ്യോമപ്രതിരോധ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന നിർദേശം സമർപ്പിച്ചതായി ജില്ലാ കളക്ടർ സ്\u200cനേഹിൽ കുമാർ സിംഗ് അറിയിച്ചു. മിസൈലുകളും മറ്റ് വ്യോമ ഭീഷണികളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക റഡാർ സംവിധാനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രാഥമികമായി ഉണ്ടാകുക. ഇത് വ്യോമസേനയുടെ സംയോജിത വ്യോമ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ (IACCS) അവിഭാജ്യ ഘടകമാണ്.

നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്\u200cമെന്റ് ഇൻ ഡിഫൻസ് ഷിപ്പ്\u200cബിൽഡിംഗിന്റെ (NIRDESH) കൈവശമുള്ള 40 ഏക്കർ ഭൂമിയാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ബേപ്പൂർ തുറമുഖത്തിന് എതിർവശത്തായും ചാലിയാർ പുഴയുടെ വടക്ക് ഭാഗത്തും കടലുണ്ടി പുഴയുടെ തെക്ക് ഭാഗത്തും കോനോളി കനാലിന്റെ കിഴക്ക് ഭാഗത്തുമയാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. തന്ത്രപ്രധാനമായ ഈ തീരദേശ സ്ഥാനം കാരണമാണ് വ്യോമസേന ഈ സ്ഥലം ആവശ്യപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു.

ഭൂമി കൈമാറ്റം ചെയ്യുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനം ആവശ്യമാണെന്നും നിലവിൽ NIRDESH പദ്ധതിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കോഴിക്കോടിന് അത് വലിയ നേട്ടമാകും.

District News

വൃ​ക്ക രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ ഹ​സ്ത​വു​മാ​യി വൈ​എം​സി​എ

തി​രു​വ​മ്പാ​ടി: 40 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന തി​രു​വ​മ്പാ​ടി വൈ​എം​സി​എ​യു​ടെ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷം അ​ൽ​ഫോ​ൻ​സ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. തി​രു​വ​മ്പാ​ടി വൈ​എം​സി​എ വൃ​ക്ക രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്തു​വാ​ൻ തി​രു​വ​മ്പാ​ടി ലി​സ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്തു. ച​ട​ങ്ങി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ൺ​സ​ൺ നി​ർ​വ​ഹി​ച്ചു.

വൈ​എം​സി​എ കേ​ര​ള റീ​ജ​യ​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്സ് തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി. അ​ൽ​ഫോ​ൻ​സാ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​സ്ക​റി​യ മ​ങ്ക​ര​യി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​മ്പാ​ടി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​ണ്ണാ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് കോ​ഴി​ക്കോ​ട് സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​ൺ നേ​തൃ​ത്വം ന​ൽ​കി. പു​തി​യ അം​ഗ​ങ്ങ​ൾ​ക്കു​ള്ള സ്ഥാ​നാ​രോ​ഹ​ണം ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വി.​എം. മ​ത്താ​യി നി​ർ​വ​ഹി​ച്ചു.

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന കെ.​സി. മാ​ത്യു, കെ.​ആ​ർ. ബാ​ബു എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ, നാ​ഷ​ണ​ൽ പ്രോ​ജ​ക്ട് അം​ഗം ബി​ജു തി​ണ്ടി​യ​ത്ത്, നോ​ർ​ത്ത് സോ​ൺ കോ​ഡി​നേ​റ്റ​ർ ജെ​യിം​സ് ജോ​സ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഡോ. ​പി.​എ. മ​ത്താ​യി, സാ​ല​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം.​സി. തോ​മ​സ്, ബാ​ജി ജോ​സ​ഫ്, ജോ​സ് ആ​ല​ക്ക​ൽ, ബാ​ബു ജോ​സ​ഫ്, സാ​ല​സ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​വും ന​ട​ന്നു.

District News

പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ റോ​ഡു​ക​ൾ തോ​ടാ​യി

പെ​രു​വ​ണ്ണാ​മൂ​ഴി: ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ റോ​ഡു​ക​ൾ തോ​ടാ​യി. പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ത ത​ക​ർ​ന്ന് ഉ​റ​വ ജ​ലം കു​തി​ച്ചൊ​ഴു​കു​ക​യാ​ണ്. ഇ​വി​ടം ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞ് താ​ഴാ​ൻ ഇ​ട​യു​ണ്ട്.

ടൂ​റി​സ്റ്റ് കേ​ന്ദ്ര​വും റോ​ഡും ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ്. ര​ണ്ട് മാ​സം മു​മ്പ് ജ​ല​ജീ​വ​ൻ പ​ദ്ധ​തി പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ റോ​ഡ്‌ വെ​ട്ടി​പ്പൊ​ളി​ച്ച് താ​ഴ്ത്തി​യി​രു​ന്നു. പൈ​പ്പി​ടാ​ൻ പാ​റ​യു​ള്ള ഭാ​ഗം സ്‌​ഫോ​ട​നം ന​ട​ത്തി​യാ​ണ് ഗ​ർ​ത്ത​മു​ണ്ടാ​ക്കി​യ​ത്. ഇ​ത് കു​ഴ​ൽ സ്ഥാ​പി​ച്ച് മൂ​ടി​യെ​ങ്കി​ലും മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ഇ​വി​ടെ​യാ​ണ് ഉ​റ​വ പൊ​ട്ടി റോ​ഡ് തോ​ടാ​യി​രി​ക്കു​ന്ന​ത്.

പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സം ഫെ​സ്റ്റി​നു മു​മ്പ് റോ​ഡ് നേ​രെ​യാ​ക്കാ​ൻ വേ​ഗ​ത്തി​ൽ ടാ​ർ ചെ​യ്തി​രു​ന്നു. ഒ​രാ​ഴ്ച​യാ​ണ് ഫെ​സ്റ്റ് ന​ട​ന്ന​ത്. ഇ​തി​നു ശേ​ഷം റോ​ഡി​ന്‍റെ ത​ക​ർ​ച്ച തു​ട​ങ്ങി. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ​യും നാ​ട്ടു​കാ​രു​ടേ​യും ക​ഷ്‌​ട​കാ​ല​വും ആ​രം​ഭി​ച്ചു.

ജ​ല​സേ​ച​ന വ​കു​പ്പ് ത​ക​ർ​ന്ന റോ​ഡ് നേ​രെ​യാ​ക്കാ​ൻ ജ​ല അ​ഥോ​റി​റ്റി​ക്ക് സ​ത്വ​ര നി​ർ​ദേ​ശം ന​ൽ​കി​യാ​ൽ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യു​ള്ളൂ. എ​ത്ര​യും വേ​ഗം റോ​ഡ് ന​ന്നാ​ക്കി പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Up