മലബാർ സഹോദയ കോംപ്ലക്സ് കോഴിക്കോട് ജില്ലാ സിബിഎസ്സി സ്കൂൾ കലോത്സവത്തിൽ വിജിയിച്ച സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ടീം.
കോഴിക്കോട്: മലബാർ സഹോദയ കോംപ്ലക്സ് കോഴിക്കോട് ജില്ലാ സിബിഎസ്സി സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിന് വൻ വിജയം.
മൊത്തം എണ്ണൂറ്റൻപതിലേറെ പോയന്റുകൾ എന്ന ചരിത്ര നേട്ടത്തോടെയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ജില്ലാ കിരീടം നിലനിർത്തിയത്. ചെത്തുകടവ് കെപിസിഎം ശ്രീനാരായണ വിദ്യാലയത്തിൽ വച്ച് നടന്ന കലോത്സവത്തിൽ മൊത്തം 857 പോയന്റുകൾ കരസ്ഥമാക്കിയാണ് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യൻമാരായത്.
808 പോയിന്റ് നേടി ദേവഗിരി സിഎംഐ സ്കൂൾ രണ്ടാമതെത്തിയപ്പോൾ 619 പോയിന്റുമായി ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളാണ് മൂന്നാം സ്ഥാനം നേടിയത്. കോഴിക്കോട് ജില്ലയിലെ 67 സ്കൂളുകളിൽ നിന്ന് നാല് കാറ്റഗറികളിലായി 3900 വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുത്തു. ഐടി ഫെസ്റ്റ്, ഓഫ് സ്റ്റേജ്, പെർഫോമിംഗ് ആർട്ട്സ്, സ്റ്റേജ് ഇനങ്ങൾ എന്നിങ്ങനെ നാല് ഘട്ടങ്ങളിലായാണ് ജില്ലാ കലോത്സവം നടന്നത്.
Tags : Sahodaya Kalatsavam Local News Nattuvishesham Kozhikode