ഭാ​ര്യ​യു​മാ​യു​ള്ള ത​ർക്കം​; വ​ള​ർ​ത്തുനാ​യ​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തിയ യുവാവ് അറസ്റ്റിൽ
Friday, October 25, 2024 6:05 AM IST
പി.പി. ചെ​റി​യാ​ൻ
ഇ​ല്ലി​നോ​യി: ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ​യെ ക്രൂ​ര​മാ​യി കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് കോ​ട​തി.

നേ​പ്പ​ർ​വി​ല്ലെ സ്വ​ദേ​ശി ന​ഥാ​ൻ ഗോ​ൺ​സാ​ല​സി​നെ​തി​രേ മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ര​ണ്ടാ​ച്ഛ​നാ​യ പ്ര​തി ര​ണ്ട് പെ​ൺ​മ​ക്ക​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.നേ​പ്പ​ർ​വി​ല്ലെ ആ​നി​മ​ൽ ക​ൺ​ട്രോ​ൾ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി നാ​യ​യു​ടെ മൃ​ത​ദേ​ഹം വീ​ണ്ടെ​ടു​ത്തു.


പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് ക​ണ്ടെ​ത്തി. ഗോ​ൺ​സാ​ല​സി​നെ ഇ​നി ന​വം​ബ​ർ 18ന് ​കോ​ട​തി​യി​ൽ ഹാ​ജാ​രാ​ക്കും.