"വോ​ട്ട് ചെ​യ്യ​രു​ത്'; ട്രം​പി​നെ​തി​രേ നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ
Wednesday, October 23, 2024 1:10 PM IST
ലോ​സ് ആ​ഞ്ച​ൽ​സ്: യുഎസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണാ​ൾ​ഡ് ട്രം​പി​നെ​തി​രേ പ്ര​ചാ​ര​ണ​വു​മാ​യി നീ​ല​ച്ചി​ത്ര​താ​ര​ങ്ങ​ൾ. ട്രം​പി​ന് വോ​ട്ട് ചെ​യ്യ​രു​തെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ന​ട​ത്തു​ന്ന "ഹാ​ൻ​ഡ്സ് ഓ​ഫ് മൈ ​പോ​ൺ' അ​മേ​രി​ക്ക​യി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി.

ഡൊ​ണാ​ൾ​ഡ് ട്രം​പ് നീ​ല​ച്ചി​ത്ര​നാ​യി​ക​യു​മാ​യി ഇ​ട​പ​ഴ​കി​യി​രി​ക്കാം, പ​ക്ഷേ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ നീ​ല​ച്ചി​ത്ര​വ്യ​വ​സാ​യം പൂ​ർ​ണ​മാ​യും അ​ട​ച്ചു​പൂ​ട്ടാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കെ​തി​രേ വോ​ട്ട് ചെ​യ്യാ​ൻ യു​വാ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു​മാ​ണു താ​ര​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന.