യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി അ​റസ്റ്റിൽ
Thursday, October 24, 2024 4:44 PM IST
പി.​പി. ചെ​റി​യാ​ൻ
ഒ​ക്‌​ല​ഹോ​മ: ഒ​ക്‌​ല​ഹോ​മ സി​റ്റി​യി​ല്‍ ഗ്യാ​സ് സ്റ്റേ​ഷ​നി​ലെ ജോ​ലി​ക്കി​ടെ 18 വ​യ​സു​കാ​രി ജെ​യ്‌​ഡി​ൻ ആ​ന്‍റ​ണി കു​ത്തേ​റ്റ് മ​രി​ച്ച കേ​സി​ൽ 23 വ​യ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല​പാ​ത​കം, ക​വ​ർ​ച്ച എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇ​യാ​ളെ ജ​യി​ലി​ൽ അ​ട​ച്ചു.

വി​ൽ​ഷെ​യ​ർ ബൊ​ളി​വാ​ർ​ഡി​ലും കൗ​ൺ​സി​ൽ റോ​ഡി​ലാ​ണ് സം​ഭ​വ​മെ​ന്ന് ഒ​ക്‌​ല​ഹോ​മ സി​റ്റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ജെ​യ്‌​ഡി​ൻ ആ​ന്‍റ​ണി കു​ത്തേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


പ്ര​തി ക​ട​യി​ൽ ക​ട​ന്ന് യു​വ​തി​യെ കു​ത്തി​യ​ശേ​ഷം കാ​ൽ​ന​ട​യാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​രു​തു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ യു​വ​തി അ​വി​ടെ ത​നി​ച്ചാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. യു​വ​തി​ക്ക് 13 മാ​സം പ്രാ​യ​മു​ള്ള മ​ക​നു​ണ്ട്.