ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ അ​റ്റോ​ർ​ണി ജിം ​വാ​ൾ​ഡ​ൻ
Friday, October 25, 2024 5:46 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി അ​ഭി​ഭാ​ഷ​ക​നാ​യ ജിം ​വാ​ൾ​ഡ​ൻ. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​യാ​ണ് വാ​ൾ​ഡ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി രാ​ഷ്ട്രീ​യ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വാ​ൾ​ഡ​ൻ, തന്‍റെ​ സ്ഥാ​പ​ന​മാ​യ വാ​ൾ​ഡ​ൻ മ​ച്ച് ഹ​ര​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റിൽ നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.


ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്. തെര​ഞ്ഞെ​ടു​പ്പി​നാ​യി ഫ​ണ്ട് റൈ​സിംഗ് ക​മ്മി​റ്റി രൂ​പി​ക​രി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും വാ​ൾ​ഡ​ൻ പ​റ​ഞ്ഞു.

മേ​യ​ർ എ​റി​ക് ആ​ഡം​സി​നെ​തി​രാ​യ ഫെ​ഡ​റ​ൽ അ​ഴി​മ​തി ആ​രോ​പ​ണ കേ​സ് കൈ​കാ​ര്യം ചെ​യ്ത​ത് വാ​ൾ​ഡ​നാ​യി​രു​ന്നു.