എ​ലോ​യി​ൽ​ഡ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; ഭ​ർ​ത്താ​വ് അറസ്റ്റിൽ
Thursday, October 24, 2024 6:54 AM IST
പി.പി. ചെ​റി​യാ​ൻ
ഒ​ർ​ലാ​ൻ​ഡോ(​ഫ്ലോ​റി​ഡ): ഓ​റ​ഞ്ച് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ലെ മു​ൻ സ​ർ​ജ​ന്‍റ് ഭാ​ര്യ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ. 49 വ​യ​സു​കാ​ര​നാ​യ ആ​ന്‍റ​ണി ഷി​യ​യാ​ണ് 39 വ​യ​സു​കാ​രി​യാ​യ ഭാ​ര്യ ലെ​ഫ്റ്റ​ന​ന്‍റ് എ​ലോ​യി​ൽ​ഡ ഷി​യ​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

എ​ലോ​യി​ൽ​ഡ​യെ ത​ല​യി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത് ആ​യി​രി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തി​യി​രു​ന്ന​ത്.


എ​ന്നാ​ൽ പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ന്‍റ​ണി ഷി​യ ഭാ​ര്യ​യെ കി​ട​പ്പു​മു​റി​യി​ൽ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം തെ​ളി​വു​ക​ൾ മാ​യ്ച്ചു​ക​ള​യാ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.