കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു
Wednesday, October 23, 2024 5:27 PM IST
പി.പി. ചെറി‌യാൻ
ഡാ​ള​സ്: കോ​പ്പ​ൽ പോ​സ്റ്റ​ൽ സ​ർ​വീ​സ് മ​ല​യാ​ളി ജീ​വ​ന​ക്കാ​ർ പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു. കോ​പ്പ​ൽ ആ​ൻ​ഡ്രൂ ബ്രൗ​ൺ പാ​ർ​ക്കി​ൽ ന​ട​ന്ന പി​ക്നി​ക് സി​റ്റി കൗ​ൺ​സി​ൽ അം​ഗം ബി​ജു മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.



കൂ​ട്ടാ​യ്‌​മ​യെ അ​ദ്ദേ​ഹം അ​നു​മോ​ദി​ക്കു​ക​യും വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക് അ​ബി തോ​മ​സ്, ജോ​യ് വ​ർ​ക്കി, സു​നി​ൽ സോ​ഫി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.



വി​വി​ധ​ത​രം ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു. ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി​ക്ക് ശേ​ഷം എ​ല്ലാ​വ​രും അ​ട​പ്ര​ഥ​മ​ൻ ക​ഴി​ച്ച് വെെ​കു​ന്നേ​രം നാ​ലി​ന് പി​ക്നി​ക് അ​വ​സാ​നി​പ്പി​ച്ചു. കോ​വി​ഡ് കാ​ല​യ​ള​വി​ൽ രൂ​പ​കൊ​ണ്ട കോ​പ്പ​ൽ പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ച​ത്.






ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​ച​യ്യു​ന്ന​വ​രും വി​ര​മി​ച്ച​വ​രും ആ​യ 150 ഓ​ളം മ​ല​യാ​ളി​ക​ൾ കൂ​ട്ടാ​യ്മ​യി​ലു​ണ്ട്. പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് റോ​യ് ജോ​ൺ, തോ​മ​സ് തൈ​മു​റി​യി​ൽ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.