ഭാരത് ബോട്ട് ക്ലബിന്‍റെ ഫാമിലി നൈറ്റ് വർണാഭമായി
Thursday, October 24, 2024 7:40 AM IST
മൊയ്തീൻ പുത്തൻചിറ
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ ഫാ​മി​ലി നൈ​റ്റ് ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കു​ക​യു​ണ്ടാ​യി.

സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള, ചെ​റി​യാ​ൻ വി ​കോ​ശി, അ​ജീ​ഷ് നാ​യ​ർ, വി​ശാ​ൽ വി​ജ​യ​ൻ എ​ന്നി​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

രോ​ഹി​ത് രാ​ധാ​കൃ​ഷ്ണ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ​ഗാ​ന​വും ജി​യാ രാ​ജേ​ഷ് വ​ന്ദേ​മാ​ത​ര​വും ആ​ല​പി​ച്ചു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് പ്രാ​രം​ഭം കു​റി​ച്ചു.



പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വി. ​കോ​ശി ബോ​ട്ട് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ വി​ല​യി​രു​ത്തു​ക​യും ക്വീ​ൻ​സി​ൽ ഓ​ണ​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മ​ത്സ​ര വ​ള്ളം ക​ളി​യി​ൽ വി​ജ​യം വ​രി​ച്ച ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന്‍റെ തു​ഴ​ച്ചി​ൽ​ക്കാ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.




ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജു എ​ബ്ര​ഹാം ടീ​മം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും കൂ​ടു​ത​ൽ യു​വാ​ക്ക​ളെ ടീ​മി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം എ​ന്ന് അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വി ​കോ​ശി, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജു എ​ബ്ര​ഹാം, മു​ഖ്യാ​തി​ഥി ലെ​ജി​സ്‌ലേറ്റ​ർ ഡോ. ​ആ​നി പോ​ൾ, സെ​ക്ര​ട്ട​റി വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള, ട്ര​ഷ​റ​ർ വി​ശാ​ൽ വി​ജ​യ​ൻ, ടീം ​മാ​നേ​ജ​ർ സാ​ബു വ​ർ​ഗീ​സ്, ടീം ​ക്യാ​പ്റ്റ​ൻ രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.