സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Wednesday, October 23, 2024 12:28 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ (ഒ​ക്‌​ടോ​ബ​ർ 25 മു​ത​ൽ 27) വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ ന​ട​ത്തു​ന്നു.

ഗാ​ർ​ല​ൻ​ഡ് സി​എ​സ്ഐ ദേ​വാ​ല​യ​ത്തി​ൽ (2422 North len brook dr, 75040) വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു ത്രി​ദി​ന ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​മു​ഖ സു​വി​ശേ​ഷ പ്രാ​സം​ഗി​ക​നാ​യ റ​വ. ജി​ബി​ൻ ത​മ്പി പ്ര​ധാ​ന സ​ന്ദേ​ശം ന​ൽ​കും.


സി​എ​സ്ഐ ഗാ​യ​ക സം​ഘ​ത്തി​ന്‍റെ ഗാ​നാ​ലാ​പ​ന​ത്തോ​ടെ വൈ​കു​ന്നേ​രം കൃ​ത്യം 6.30ന് ​ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. എ​ല്ലാ​വ​രും കൃ​ത്യ​സ​മ​യ​ത്ത് വ​ന്ന് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​കാ​രി റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 972 878 7492.