വീ​ടി​നു​ള്ളി​ൽ അഞ്ചുപേർ വെ​ടി​യേ​റ്റ് മ​രി​ച്ചനിലയിൽ; കൗമാരകാരൻ കസ്റ്റഡിയിൽ
Thursday, October 24, 2024 6:47 AM IST
പി.പി. ചെറിയാൻ
വാ​ഷിംഗ്ടൺ ഡിസി: വാ​ഷിംഗ്ടണി​ലെ സി​യാ​റ്റി​ല്‍ ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ത്തു​ള്ള വീ​ടി​നു​ള്ളി​ല്‍ വെ​ടി​യേ​റ്റ് അ​ഞ്ച് പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ൽ. വീ​ട്ടി​ൽ ദ​മ്പ​തി​ക​ളും അ​വ​രു​ടെ അ​ഞ്ച് മ​ക്ക​ളു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ത​ന്നെ കൗ​മാ​ര​ക്കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ​രിക്കേ​റ്റ മ​റ്റൊ​രു കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. മ​രി​ച്ച ര​ണ്ടു​പേ​ര്‍ മു​തി​ര്‍​ന്ന​വ​രും മൂ​ന്നു​പേ​ര്‍ കൗ​മാ​ര​ക്കാ​രു​മാ​ണ്.


മ​രി​ച്ച​വ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും എ​ന്നാ​ല്‍ അ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധം വ്യ​ക്ത​മ​ല്ലെ​ന്നും പോലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.