ഏ​ർ​ലി വോ​ട്ടിം​ഗ്: പോ​ളിം​ഗ് വർധിച്ചത് ട്രം​പി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്ന് മാ​ർ​ക്ക് ഹാ​ൽ​പെ​റി​ൻ
Thursday, October 24, 2024 4:31 PM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഏ​ർ​ലി വോ​ട്ടിം​ഗ് പോ​ളിം​ഗ് വ​ർ​ധി​ക്കു​ക​യും റി​ക്കാ​ർ​ഡു​ക​ൾ ത​ക​ർ​ക്കു​ക​യും റി​പ്പ​ബ്ലി​ക്ക​ൻ വോ​ട്ട​ർ​മാ​ർ വ​ലി​യൊ​രു വി​ഭാ​ഗം വോ​ട്ടു​ചെ​യ്യാ​ൻ കൂ​ട്ട​മാ​യി എ​ത്തു​ക​യും ചെ​യ്ത​ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ വി​ജ​യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന് മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ മാ​ർ​ക്ക് ഹാ​ൽ​പെ​റി​ൻ.

ഏ​ർ​ലി വോ​ട്ടിം​ഗി​ൽ പ്ര​ത്യേ​കി​ച്ച് നെ​വാ​ഡ, നോ​ർ​ത്ത് കാ​രോ​ലി​ന തു​ട​ങ്ങി​യ സം​സ്ഥ​ന​ങ്ങ​ളി​ൽ ഡെ​മോ​ക്രാ​റ്റു​ക​ളെ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം റി​പ്പ​ബ്ലി​ക്ക​ൻ കാ​ഴ്ച​വ​യ്ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


ഡാ​റ്റ ഭാ​ഗി​ക​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​സം​ഖ്യ​ക​ൾ നി​ല​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ഡൊ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ക്കു​മെ​ന്ന് ത​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​ന​ത്തി​ൽ ഡ​മോ​ക്രാ​റ്റു​ക​ൾ​ക്ക് വേ​ണ്ട​ത്ര മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ഹാ​ൽ​പെ​റി​ൻ പ​റ​ഞ്ഞു.