ഫൈ​റ്റ​ർ ജെ​റ്റ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ വ​നി​താ പൈ​ല​റ്റു​മാരെ തി​രി​ച്ച​റി​ഞ്ഞു
Thursday, October 24, 2024 6:59 AM IST
പി .പി. ചെ​റി​യാ​ൻ
കാ​ലി​ഫോ​ർ​ണി​യ: ക​ഴി​ഞ്ഞ​യാ​ഴ്ച മൗ​ണ്ട് റെ​യ്നി​യ​റി​ന് സ​മീ​പം ന​ട​ന്ന ഫൈ​റ്റ​ർ ജെ​റ്റ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള 31 വ​യ​സു​ള്ള ര​ണ്ട് വ​നി​താ പൈ​ല​റ്റു​മാരാ​ണെ​ന്ന് നാ​വി​ക​സേ​ന സ്ഥി​രീ​ക​രി​ച്ചു.

നാ​വി​ക​സേ​നാ ഫ്ലൈ​റ്റ് ഓ​ഫീസ​റാ​യ ലി​ൻ​ഡ്സെ പി. ​ഇ​വാ​ൻ​സ്, നേ​വ​ൽ ഏ​വി​യേ​റ്റ​റാ​യ ലെ​ഫ്റ്റ​ന​ന്‍റ് സെ​റീ​ന എ​ൻ. വൈ​ൽ​മാ​ൻ എ​ന്നി​വ​രാ​ണ് ഈ ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്.

ഇ​വ​ർ ര​ണ്ടു​പേ​രും ​സാ​പ്പേ​ഴ്സ്ന്ധ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ല​ക്ട്രോ​ണി​ക് അ​റ്റാ​ക്ക് സ്ക്വാ​ഡ്ര​ണി​ൽ നി​ന്നു​ള്ള ഇ​എ18 ജി ​ഗ്രൗ​ള​ർ ജെ​റ്റ് പൈ​ല​റ്റു​മാ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച മൗ​ണ്ട് റെ​യ്നി​യ​റി​ന് കി​ഴ​ക്കാ​ണ് ഇ​വ​രു​ടെ ജെ​റ്റ് ത​ക​ർ​ന്നു വീണത്.


മൗ​ണ്ട് റെ​യ്നി​യ​റി​ന് കി​ഴ​ക്ക് 6,000 അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചാണ് വി​മാ​നം തകർന്നത്. വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ പി​ന്നീ​ട് ക​ണ്ടെ​ത്തുകയായിരുന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് നാ​വി​ക​സേ​ന പൈ​ല​റ്റു​മാ​ർ മ​രി​ച്ച​താ​യി സ്ഥിരീകരിച്ചത്.