ചുള്ളിമടയിൽ 14 കാട്ടാനകൾ കൃഷി നശിപ്പിച്ചു
1494014
Friday, January 10, 2025 2:00 AM IST
പാലക്കാട്: പുതുശേരി ചുള്ളിമടയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെയാണ് പതിനാല് കാട്ടാനകൾ എത്തിയത്. കൊങ്ങപ്പാടം ശങ്കരന്റെ ഒരേക്കറോളം കൃഷി നശിപ്പിക്കുകയും ചെയ്തു.
കാട്ടാനയുടെ ശബ്ദംകേട്ട നാട്ടുകാരും വനംവകുപ്പും പടക്കം പൊട്ടിച്ചാണ് കാട്ടാനകളെ കാട്ടിൽ കയറ്റിയത്. ഒരു മാസംമുന്പും കാട്ടാനക്കൂട്ടം വന്ന് കൃഷി നശിപ്പിച്ചിരുന്നു. രണ്ടാംവിള നെൽക്കൃഷി വിളവെടുപ്പ് പാകത്തിലുള്ള കാട്ടാന നശിപ്പിക്കുമെന്ന ഭീതിയിലാണ് കർഷകർ. കാട്ടാനക്കൂട്ടം പതിവായി ഈ പ്രദേശത്ത് ഇറങ്ങുന്നുണ്ടെങ്കിലും വനംവകുപ്പ് ശാശ്വതമായ പരിഹാരം കാണുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.