മേഴ്സി കോളജിൽ ടെക്ഫെസ്റ്റിനു തുടക്കം
1494016
Friday, January 10, 2025 2:00 AM IST
പാലക്കാട്: മേഴ്സി കോളജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റ് 2025ന് തുടക്കമായി. പ്രിൻസിപ്പൽ സിസ്റ്റർ ടി.എഫ്. ജോറി ഉദ്ഘാടനം ചെയ്തു.
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി സിസ്റ്റർ ജെയിനി ജേക്കബ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപികയും അസോസിയേറ്റീവ് പ്രഫസറുമായ മീന പി. കുമാർ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപികയും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. വി.എസ്. സ്റ്റെൻസി ആശംസാപ്രസംഗം നടത്തി.
ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കോളജുകളിൽ നിന്നുള്ള എൺപതോളം വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാംദിനമായ 9 ന് ബിജിഎംഐ ചാമ്പ്യൻഷിപ്പ്, ഡീബഗ്ഗിംഗ്, ഫോട്ടോഗ്രഫി, ട്രഷർ ഹണ്ട് എന്നീ മത്സരങ്ങൾ നടത്തി ടെക്ഫെസ്റ്റിന്റെ രണ്ടാംദിനമായ 10 ന് മെമ്മറി ടെസ്റ്റ്, ഐഡിയ പ്രസന്റേഷൻ, സ്പോട് കൊറിയോഗ്രാഫി, ഗ്രൂപ്പ് ഡാൻസ്, റീൽസ് മേക്കിംഗ് എന്നീ മത്സരങ്ങൾ ഉണ്ടാകും.