ബൈക്ക് ഇടിച്ച് കുടുംബനാഥൻ മരിച്ചു
1574225
Wednesday, July 9, 2025 12:16 AM IST
ചാവക്കാട്: ബൈക്ക് ഇടിച്ച് കുടുംബനാഥൻ മരിച്ചു; ബൈക്ക് നിർത്താതെ പോയി. തളിയക്കുളത്തിനു സമീപം തകിടിയിൽ ജോൺ മകൻ തോമസാ(ബേബി -66)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെന്ററിനു സമീപമാണ് അപകടം.
നടന്ന് പോയിരുന്ന തോമസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. മാതാവ്: അമ്മിണി. ഭാര്യ: ലില്ലി. മക്കൾ: സിബി, ലിസി. മരുമക്കൾ: റെയ്നി, സോജൻ.